Advertisement

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ആവശ്യമെങ്കിൽ തലേദിവസം എഴുന്നള്ളിക്കാമെന്ന് നിയമോപദേശം

May 10, 2019
Google News 1 minute Read

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ആവശ്യമെങ്കിൽ തലേദിവസത്തെ ചടങ്ങിൽ മാത്രം എഴുന്നള്ളിക്കാമെന്ന് നിയമോപദേശം. അഡ്വക്കേറ്റ് ജനറലാണ് നിയമോപദേശം നൽകിയത്. പൊതു താൽപര്യം കണക്കിലടുത്താണ് അനുമതി നൽകിയത്. അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ ഉത്തരവാദിത്തം ആനയുടമയ്ക്കാണെന്നും എജിയുടെ നിയമോപദേശത്തിൽ പറയുന്നു.

അനിഷ്ട സംഭവങ്ങളുണ്ടായാൽ ഉത്തരവാദിത്തം ആനയുടമയ്ക്കായിരിക്കും എന്നത് ഉടമയിൽ നിന്ന് രേഖാമൂലം എഴുതിവാങ്ങണമെന്നും നിയമോപദേശത്തിൽ പറയുന്നു. പൂര വിളംബര ദിവസം മാത്രം എഴുന്നെള്ളിപ്പ് മതിയെന്നാണ് നിയമോപദേശം.

Read Also : തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കൽ; ഹൈക്കോടതി ഇടപെടില്ല

എല്ലാ സുരക്ഷാ മുൻകരുതലുകളും എടുത്തുകൊണ്ട് ചടങ്ങിന് മാത്രം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുനള്ളിക്കാമെന്നാണ് സർക്കാർ നിലപാടും. ഇനി വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് ഡിഎഫ്ഒയും ജില്ലാ കളക്ടറും അടങ്ങുന്ന കമ്മിറ്റിയാണ്.

ഇതിന്റെ അടിസ്ഥാനത്തിൽ കളക്ടർ അടങ്ങുന്ന സമിതി ഇന്ന് തീരുമാനമെടുക്കും. ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് കളക്ടർ യോഗം വിളിച്ച് ചേർത്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here