Advertisement

ആണവ കാരാര്‍ വിഷയത്തില്‍ ഇറാന്റെ അന്ത്യശാസനം യൂറോപ്യന്‍ യൂണിയന്‍ തള്ളി

May 10, 2019
Google News 0 minutes Read

ആണവ കാരാര്‍ വിഷയത്തില്‍ ഇറാന്റെ അന്ത്യശാസനം യൂറോപ്യന്‍ യൂണിയന്‍ തള്ളി. അറുപത് ദിസവത്തിനകം ആണവക്കരാറിലെ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ രാഷ്ട്രങ്ങള്‍ തയ്യാറായില്ലെങ്കില്‍ യുറേനിയം സംഫുഷ്ടീകരണമടക്കം പുനരാരംഭിക്കും എന്നാണ് ഇറന്റെ ഭീഷണി.

ഫ്രാന്‍സ്, ബ്രിട്ടണ്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ഒന്ന് ചേര്‍ന്നാണ് ഇറാനെ തള്ളി രംഗത്ത് വന്നത്. ഇറാന്‍ കരാറിനെ ബഹുമാനിക്കണം എന്ന് ഇവര്‍ പറഞ്ഞു. അതേ സമയം അമേരിക്ക ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ ഖേദമുണ്ടെന്നും ഇവര്‍ അറിയിച്ചു.

ഇറാന്‍ മുന്നോട്ട് വയ്ക്കുന്ന ഏത്തരം ഉപരോധങ്ങളെയും തങ്ങള്‍ രേഖാമൂലം തള്ളിക്കളയുന്നതായി അറിയിക്കുകയായിരുന്നു. 2015 ലാണ് ലോകത്തിലെ വന്‍ ശക്തികളായ രാജ്യങ്ങള്‍ തമ്മില്‍ ആണവക്കരാറില്‍ ഒപ്പുവെയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം ട്രംപ് സര്‍ക്കാര്‍ കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറിയിരുന്നു. പിന്നാലെ ഇറാന് മേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. ഇതോടെയാണ് ഇറാന്‍ ആണവക്കരാറില്‍ നിന്ന് ഭാഗീകമായി പിന്‍മാറാന്‍ തീരുമാനിച്ചത്. നേരത്തെ ഇറാന്റെ അന്ത്യ ശാസനത്തെ തള്ളി ഇസ്രായേലും രംഗത്ത് വന്നിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here