Advertisement

ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക പീഡന പരാതി; സരിത നൽകിയ ഹർജി ഇന്ന് പരിഗണിക്കും

May 10, 2019
Google News 1 minute Read
ksrtc affidavit in high court

ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക പീഡന പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സരിത നൽകിയ ഹർജി ഇന്ന് പരിഗണിക്കും . ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, ഹേമന്ത് ഗുപ്ത എന്നിവർ അടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത് .

2018 ഒക്ടോബറിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇതുവരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കുന്നില്ലെന്ന് ആരോപിച്ചാണ് സരിത ഹർജി ഫയൽ ചെയ്തിരിക്കുന്നത്. സരിതയുടെ ആവശ്യം നേരത്തെ ഹൈകോടതി സിംഗിൾ ബെഞ്ചും, ഡിവിഷൻ ബെഞ്ചും തള്ളിയിരുന്നു.

Read Also : വോട്ടർ പട്ടികയിൽ തിരിമറി നടന്നു; 10 ലക്ഷം യുഡിഎഫ് വോട്ടുകൾ സിപിഎം വെട്ടിയെന്ന് ഉമ്മൻ ചാണ്ടി

സംഭവം നടന്ന് 7 വർഷത്തിന് ശേഷം നൽകിയ പരാതിയിൽ അടിയന്തിര നടപടി എന്ന ആവശ്യം അനവസരത്തിൽ ഉള്ളതാണെന്നാണ് ഹൈക്കോടതിയുടെ നിലപാട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here