Advertisement

കോഹ്‌ലിയല്ല; ധോണി കഴിഞ്ഞാൽ രോഹിതാണ് മികച്ച ക്യാപ്റ്റനെന്ന് സെവാഗ്

May 10, 2019
Google News 1 minute Read

ധോണി കഴിഞ്ഞാൽ ഏറ്റവും മികച്ച ക്യാപ്റ്റൻ രോഹിത് ശർമ്മയെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ക്രിക്ബസിൽ നടന്ന ചർച്ചയിലായിരുന്നു സെവാഗിൻ്റെ പരാമർശം. ഫീൽഡിലെ സാഹചര്യങ്ങൾ കൃത്യമായി മനസ്സിലാക്കി തന്ത്രങ്ങൾ ആവിഷ്കരിക്കാൻ കഴിയുന്ന ക്യാപ്റ്റനാണ് രോഹിത് ശർമ്മയെന്ന് സെവാഗ് പറഞ്ഞു.

ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും തമ്മിൽ നടന്ന ആദ്യ ഐപിഎൽ ക്വാളിഫയറിനു ശേഷം ക്രിക്ബസിൽ നടന്ന ചർച്ചയിലായിരുന്നു സെവാഗ് മനസ്സ് തുറന്നത്. ജയന്ത് യാദവിന് പവർ പ്ലേ ഓവറുകൾ നൽകാനുള്ള തീരുമാനം മത്സരത്തിൽ നിർണ്ണായകമായെന്ന് സെവാഗ് വിലയിരുത്തി. രോഹിതിൻ്റെ ബോളിംഗ് ചേഞ്ചും ഫീൽഡ് പ്ലേസ്മെൻ്റും വളരെ മികച്ചതാണെന്നും സെവാഗ് പറഞ്ഞു., സെവാഗിനൊപ്പം ചർച്ചയിൽ പങ്കെടുത്ത മുൻ ഇന്ത്യൻ താരം അജയ് ജഡേജയും രോഹിതിൻ്റെ നായകത്വത്തെ പുകഴ്ത്തിയിരുന്നു.

ഐപിൽ അതിൻ്റെ അവസാനത്തിലേക്കടുക്കുകയാണ്. ചെന്നൈക്കെതിരെ നടന്ന മത്സരത്തിൽ ജയിച്ച് മുംബൈ ഫൈനൽ യോഗ്യത നേടിക്കഴിഞ്ഞു. ഇന്ന് ഡൽഹി-ചെന്നൈ മത്സരത്തിലെ വിജയികൾ ഞായറാഴ്ച നടക്കുന്ന ഫൈനൽ മത്സരത്തിൽ മുംബൈയുമായി ഏറ്റുമുട്ടും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here