സെഡാന് ഇലക്ട്രിക് കരുത്ത് നല്‍കി ഫോഡ്

ഇലക്ട്രിക് വാഹനങ്ങളുടെ സാധ്യത മുന്‍നിര്‍ത്തി ഫോഡ് ഇലക്ട്രിക് കരുത്തിലേക്ക്. ഫോഡിന്റെ ടോപ്പ് മോസ്റ്റ് ബ്രാന്‍ഡായ അസ്പിയറിനാണ് ഫോഡ് ഇലക്ട്രിക് പരിവേഷം നല്‍കുന്നത്.
ഇലക്ട്രിക് വാഹന നിര്‍മ്മാണത്തിനായി ഫോര്‍ഡും മഹീന്ദ്രയും 2017-ല്‍ കരാറിലെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മഹേന്ദ്രയുമായി ചേര്‍ന്നാണ് ഫോഡ് ഇലക്ട്രിക് കാറുകളുടെ നിര്‍മ്മാണത്തിനൊരുങ്ങുന്നത്. നിര്‍മ്മാണച്ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇരു കമ്പനികളും ചേര്‍ന്ന് വാഹനം നിര്‍മ്മിക്കുന്നത്.
82 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറും 25 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയുമാണ് ആസ്പിയര്‍ ഇവിയ്ക്ക് കരുത്തേകുക. ഒറ്റത്തവണ ചാര്‍ജിങ്ങിലൂടെ 155 കിലോമീറ്റര്‍ പിന്നിടാന്‍ ആസ്പിയറിനു കഴിയുമെന്നാണ് കമ്പനി വാദം.
ഇലക്ട്രിക് കാറുകള്‍ക്ക് സബ് ഫോര്‍ മീറ്റര്‍ നിബന്ധന ബാധകമല്ലാത്തതിനാല്‍ താരതമ്യേന ആസ്പിയറിന് നീളം കൂടുതലുണ്ടാവും. പൂജ്യത്തില്‍ നിന്ന് 110 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here