ന്യൂനപക്ഷങ്ങളെ കൂടെ നിർത്താൻ നീക്കവുമായി ബിജെപി; ക്രൈസ്തവ സംരക്ഷണ സമിതി രൂപീകരിച്ചു

ന്യൂനപക്ഷങ്ങളെ കൂടെ നിർത്താനുള്ള നീക്കങ്ങളുമായി ബിജെപി. ബിജെപിയുടെ നേതൃത്വത്തിൽ ക്രൈസ്തവ സംരക്ഷണ സമിതി രൂപീകരിച്ചു. ലോകത്താകമാനം ക്രൈസ്തവർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയാണ് കൂട്ടായ്മ. ശ്രീലങ്കയിൽ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ക്രൈസ്തവ സംരക്ഷണ സമിതിയുടെ തുടർ പ്രവർത്തനങ്ങളെപ്പറ്റി ആലോചിക്കുന്നതിനായി കൊച്ചിയിൽ ഇന്ന് യോഗം ചേർന്നു. ശ്രീലങ്കയിൽ ക്രൈസ്തവർക്കെതിരെ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ക്രൈസ്തവ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിക്കുന്നതെന്നും വിവിധ ക്രൈസ്തവ സംഘടനകൾ സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു.

Read Also; തൃശൂർ പൂരം; ഭക്തജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്തുള്ള തീരുമാനമെടുക്കണമെന്ന് ശ്രീധരൻ പിള്ള

ബിജെപിയുടെ ഭാഗമായ ന്യൂനപക്ഷ മോർച്ചയെ മുൻ നിർത്തിയാണ് ക്രൈസ്തവ സംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുക. ശ്രീലങ്കൻ സ്‌ഫോടനത്തിൽ മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥനയും ഉപവാസവും ഇതിന്റെ ഭാഗമായി മെയ് 29 ന് സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ ക്രൈസ്തവ ന്യൂനപക്ഷങ്ങളിൽ സ്വാധീനമുണ്ടാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More