തൃശൂർ പൂരം; ഭക്തജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്തുള്ള തീരുമാനമെടുക്കണമെന്ന് ശ്രീധരൻ പിള്ള

ps sreedharan pillai

തൃശൂർ പൂരത്തിന്റെ കാര്യത്തിൽ അധികാരികൾ ഭക്തജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്തുള്ള തീരുമാനമെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. തൃശൂർ പൂരം നടത്താൻ കമ്മിറ്റിക്ക് വ്യവസ്ഥാപിതമായ അധികാരം നൽകണം.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ മുൻ കരുതലോടെ അനുമതി നൽകണമെന്നും ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു. ജനങ്ങളുടെ ആഗ്രഹം അടിച്ചമർത്താൻ ശ്രമിക്കരുതെന്നും സർക്കാർ ഉദാരമായ നിലപാട് സ്വീകരിക്കണമെന്നും ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top