Advertisement

ലോക്സഭാ തെരെഞ്ഞടുപ്പിന്‍റെ ആറാംഘട്ടത്തിലും ഭേദപ്പെട്ട പോളിംഗ്

May 12, 2019
Google News 0 minutes Read
voters

ലോക്‌സഭാ തെരെഞ്ഞടുപ്പിന്റെ ആറാംഘട്ടത്തിലും ഭേദപ്പെട്ട പോളിംഗ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ എല്ലാം സംസ്ഥാനങ്ങളും 45 ശതമാനത്തിന് മേൽ പോളിംഗ് രേഖപ്പെടുത്തിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷിണി ഉള്ളതിനാൽ ജാർഖണ്ഡിൽ പോളിംഗ് 4 മണിക്ക് അവസാനിച്ചു. കോൺഗ്രസ് അദ്യക്ഷൻ രാഹുൽ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രരിവാൾ, വിദേശ്യകാര്യ മന്ത്രി സുഷ്മ സ്വരാജ്, എന്നീ പ്രമുഖർ വോട്ട് ചെയ്തു.

പശ്ചിമ ബംഗാളിലെ വിവിധയിടങ്ങളിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ഇന്ന് വോട്ടെടുപ്പ് നടന്ന 8 മണ്ഡലങ്ങളിലും കഴിഞ്ഞ ഘട്ടങ്ങലിലെ പോലെ വോട്ടിംഗ് ശതമാനം ഉയർന്നു. ഉത്തർപ്രദേശിലെ 14 മണ്ഡലങ്ങലും ഭേദപ്പെട്ട പോളിംഗ് ആണ് രേഖപ്പെടുത്തിയത്.ഒടുവിൽ വിവരം കിട്ടമ്പോൾ ഉത്തർ പ്രദേശിൽ 55 ശതമാനവും പശ്ചിബംഗാളിൽ 72 ശതമാനവും വോട്ട് രേഖപ്പെടുത്തി, മാവോയിസ്റ്റ് ഭീഷിണി ഉള്ളതിനാൽ ജാർഖണ്ഡിൽ നാലു മണിയ്ക്ക വോട്ടെടുപ്പ് അവസാനിച്ചു. ഇന്ന് വോട്ടെടുപ്പ് നടന്ന 4 മണ്ഡലങ്ങിളും അറുപത് ശതമാനത്തിലധികം വോട്ട് രേഖപ്പെടുത്തി. ബി ജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന മധ്യപ്രദേശിലും വോട്ടർന്മാരുടെ മികച്ച നിരയാണ് പോളിംഗ് ബൂത്തിൽ കാണാൻ കഴിഞ്ഞത്. ത്രികോണ മത്സരം നടക്കുന്ന ഡൽഹിയിലും ഭേദപ്പെട്ട പോളിംഗ് ഉണ്ടായി. കഴിഞ്ഞ ഘട്ടങ്ങളിലെ പോലെ ബീഹാറിലും ഇത്തവണ മികച്ച പോളിംഗ് ആണ്
രേഖപ്പെടുത്തിയത്. ഹരിയാനയിലെ ആകെയുള്ള പത്ത് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത് ഇവിടെയും വോട്ടർന്മാർ സജീവമായി പോളിംഗ് ബൂത്തിൽ എത്തി. മധ്യപ്രദേശിലും ഹരിയാനയിലും 55 ശതമാനവും, ഡൽഹിയിൽ 50 ശതമാനവും ബീഹാറിൽ 48 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. തെരെഞ്ഞടുപ്പ് നടക്കുന്ന 59 മണ്ഡലങ്ങൾ പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും നിർണ്ണായകമാണ്. പോളിംഗ് ശതമാനം ഇനിയും കൂടുമെന്നാണ് വിലയിരുത്തൽ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here