‘നെഹ്‌റുവിന് പകരം ജിന്ന പ്രധാനമന്ത്രി ആയിരുന്നെങ്കിൽ ഇന്ത്യ-പാക് വിഭജനം ഉണ്ടാകില്ലായിരുന്നു’: ബിജെപി സ്ഥാനാർത്ഥി

ജവഹർലാൽ നെഹ്‌റുവിന് പകരം മുഹമ്മദ് അലി ജിന്ന ആദ്യ പ്രധാനമന്ത്രി ആയിരുന്നുവെങ്കിൽ ഇന്ത്യപാക് വിഭജനം ഉണ്ടാകില്ലായിരുന്നുവെന്ന് ബിജെപി സ്ഥാനാർത്ഥി. മധ്യപ്രദേശിലെ രത്ത്‌ലം ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായ ഗുമാൻ സിങ് ദാമോർ ആണ് വിവാദ പരാമർശവുമായി രംഗത്തെത്തിയത്. വിഭജനത്തിന്റെ ഏക ഉത്തരവാദി കോൺഗ്രസാണെന്നും ദാമോർ കുറ്റപ്പെടുത്തി. തെരെഞ്ഞെടുപ്പ് യോഗത്തിനിടെയാണ് ദാമോർ വിവാദ പരാമർശം നടത്തിയത്.
രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രിയാകാൻ ജവഹർലാൽ നെഹ്‌റു പിടിവാശി കാണിക്കാതിരുന്നുവെങ്കിൽ, മുഹമ്മദ് അലി ജിന്നയെ അതിന് അനുവദിക്കുകയും ചെയ്തിരുന്നുവെങ്കിൽ ഇന്ത്യപാക് വിഭജനം ഉണ്ടാകില്ലായിരുന്നു. മുഹമ്മദ് അലി ജിന്ന അഭിഭാഷകനും വ്യക്തമായ ധാരണയുള്ള വ്യക്തിയും ആയിരുന്നു’ എന്നായിരുന്നു ഗുമാൻ സിങ് ദാമോറിന്റെ പരാമർശം.
അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട പോളിങ് ഇന്ന് നടക്കുകയാണ്. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളാണ് ആറാംഘട്ടത്തിൽ പോളിങ് ബൂത്തിൽ എത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here