Advertisement

ഇത് അരിവാള്‍ ചുറ്റിക നക്ഷത്രം ഉപയോഗിക്കുന്ന അവസാന തെരഞ്ഞെടുപ്പെന്ന് പിഎസ് ശ്രീധരന്‍പിള്ള

May 12, 2019
Google News 0 minutes Read
bdjs will continue in nda says sreedharan pillai

അരിവാള്‍ ചുറ്റിക നക്ഷത്രം സി പി എം ഏറ്റവും ഒടുവില്‍ ഉപയോഗിക്കുന്ന തെരഞ്ഞെടുപ്പായി ഈ തെരഞ്ഞെടുപ്പ് മാറുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സിപിഎം സമ്പൂര്‍ണ പരാജമായിരിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

തെരഞ്ഞെടുപ്പിലെ വിജയവും പരാജയവും പാര്‍ട്ടി പ്രസിഡന്റിനെ ആശ്രയിച്ചല്ല. ബിജെപി എന്നാല്‍ ഒരു കൂട്ടായ്മ ആണ്. എല്ലാ തീരുമാനങ്ങളും പാര്‍ട്ടി കൂട്ടായിട്ടാണ് തീരുമാനമെടുക്കുന്നത്. ശബരിമല ദേവന് ശക്തിയുണ്ട്. അതിനെതിരായി കൊലച്ചതി നടത്തിയവര്‍ രക്ഷപ്പെടില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ നൂറ് ശതമാനം വിജയിക്കുമെന്നും ശ്രീധരന്‍പിള്ള തിരുവനന്തപുരത്ത് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here