സിവയെ ബേബിസിറ്റ് ചെയ്യാൻ പന്ത്; പന്തിനെ ഹിന്ദി പഠിപ്പിച്ച് സിവ; വീഡിയോ

ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എംഎസ് ധോണിയും മകൾ സിവയും എപ്പോഴും സോഷ്യൽ മീഡിയക്ക് പ്രിയപ്പെട്ടവരാണ്. ധോണിയും മകലും തമ്മിലുള്ള പല നർമ്മ മുഹൂർത്തങ്ങളും സോഷ്യൽ മീഡിയ ആഘോഷിച്ചിട്ടുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
ഇത്തവണ ധോണിയും സിവയുമല്ല, ഡൽഹി ക്യാപിറ്റൽസിൻ്റെ ഇന്ത്യൻ യുവതാരം ഋഷഭ് പന്തും സിവയുമാണ് വീഡിയോയിൽ നിറയുന്നത്. മുൻപ്, ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിൽ ബേബി സിറ്റിംഗിൻ്റെ നർമ്മം ഋഷഭ് പന്തും ഓസീസ് കളിക്കാരും തമ്മിൽ പങ്കു വെച്ചിരുന്നു. അതോർമ്മിപ്പിക്കുന്നതാണ് പുതിയ വീഡിയോ.
ഋഷഭ് പന്തിനെ ഹിന്ദി അക്ഷരമാല പഠിപ്പിക്കുന്ന സിവയാണ് വീഡിയോയിലുള്ളത്. സിവ പറയുന്നത് ആവർത്തിക്കുന്ന പന്തിൻ്റെ ഉച്ഛാരണം തെറ്റുമ്പോൾ അത് സിവ തിരുത്തുന്നതും വീഡിയോയിൽ കാണാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here