ഫിലിപ്പീന്‍സില്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി; ദേശീയ പാര്‍ലമെന്റ് മുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ വരെയുള്ള 18000 തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്

ഫിലിപ്പീന്‍സില്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. ദേശീയ പാര്‍ലമെന്റ് മുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ വരെയുള്ള 18000 തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
മിക്ക പോളിംഗ് സ്റ്റേഷനുകളിലും കനത്ത തിരക്കാണ് രേഖപ്പെടുത്തിയത്‌.

കനത്ത വേനല്‍ ചൂടിനെ വകവെക്കാതെ സ്‌കൂളുകളും പൊതുവേദികളുമുള്‍പ്പെടെയുള്ള പോളിംഗ് സ്റ്റേഷനുകളില്‍ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. പ്രാദേശിക സമയം രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ് നടന്നത്. ഭരണത്തിലെത്തി പകുതി കാലയളവ് പൂര്‍ത്തിയാക്കുന്ന റോഡ്രിഗോ ഡ്യുട്ടെര്‍ട്ടോയുടെ പിഡിപി- ലബാന്‍ പാര്‍ട്ടിക്ക് നേട്ടമുണ്ടാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 18000 തസ്തികകളിലേക്ക് 43000 സ്ഥാനാര്‍ത്ഥികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 6 കോടിയോളം വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. രാജ്യത്തിലെ 7000 ത്തോളം ദ്വീപുകളില്‍ വോട്ടെടുപ്പിനിടയില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 12 സെനറ്റുകളിലും മികച്ച ഭൂരിപക്ഷമുള്ള ഭരണകക്ഷിക്ക് കൂടുതല്‍ കരുത്താവുന്നതാവും തെരഞ്ഞെടുപ്പ് ഫലം എന്ന് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടെര്‍ട്ടോ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top