ഹര്‍ഡില്‍സില്‍ സൂപ്പര്‍മാനായി ഇന്‍ഫിനിറ്റ് ടക്കര്‍…

ഹര്‍ഡില്‍സ് താരം ഇന്‍ഫിനിറ്റ് ടക്കറാണ് ഇപ്പോള്‍ ഇന്റര്‍നൈറ്റിലെ താരം. സൗത്ത് ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പ്‌സില്‍ ഹര്‍ഡില്‍സ് ഫിനിഷിങ് ലൈനില്‍ വെച്ച് നടത്തിയ അസാമാന്യ ഡൈവ് ആണ് ടക്കറിനെ നെ ഇന്റര്‍നൈറ്റില്‍ സെന്‍സേഷനല്‍ താരമാക്കിയത്.

അമേരിക്കന്‍ ഹര്‍ഡില്‍സ് താരം Infinite Tucker ന്റെ പേരില്‍ തന്നെ ഒരു കൗതുകമുണ്ട്. സൗത്ത് ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പ്‌സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സിന്റെ ഫിനിഷിങ് ലൈനില്‍ നിന്ന് വിജയത്തിലേക്ക് നടത്തിയ അത്യപൂര്‍വ്വ ഡൈവിലൂടെ ലൂടെ ഈ പേരിന് തീര്‍ത്തും യോഗ്യനാണ് താന്നെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്‍ഫ്‌നിറ്റ് ടക്കര്‍.

ഫിനിഷിങ് ലൈനില്‍ തന്റെ കോളജ് ടീമംഗംറോബര്‍ട്ട് ഗ്രാന്റും ഇന്‍ഫിനിറ്റ് ടക്കറും ഇഞ്ചോടിഞ്ച് മത്സരിക്കുന്നതിടെയാണ് ലൈനിന് അപുറത്തേക്ക് സൂപ്പര്‍മാനെപ്പോലെ ടക്കര്‍ പറന്ന് ഉയര്‍ന്ന് ചാടിയത്. രണ്ട് വര്‍ഷം മുമ്പ് ഇതേ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഒന്നാമനായ റോബര്‍ട്ട് ഗ്രാന്റിനോടുള്ള മധുര പ്രതികാരമായിരിക്കാം.

ഇന്‍ഫിനിറ്റ് ടക്കര്‍ ഈ സൂപ്പര്‍മാന്‍ ഡെവിലേക്ക് കുതിച്ചതിന്റെ പ്രേരണയെ കുറിച്ച് പറയുന്നു.”ഹഡില്‍ 10 പിന്നിട്ടത് മുതല്‍ കണ്ണുകള്‍ അടച്ചുപിടിച്ചാണ് ഓടിയത്. ഞാന്‍ കണ്ണ് തുറന്നപ്പോള്‍ ഫിനിഷിങ് ലൈനില്‍ അമ്മയെ കണ്ടു. അമ്മയെ കെട്ടിപിടിക്കാനായി ഞാന്‍ എടുത്തുചാടുകയായിരുന്നു”

ഏതായാലും സംഭവം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. ടക്കറിന്റെ വിജയത്തിലേക്കുള്ള എടുത്തുചാട്ടം ബാര്‍സ്ചൂള്‍സ് സ്‌പോര്‍ട്ട്‌സ് ട്വീറ്റ് ചെയ്തതിന് തൊട്ട് പിന്നാലെ 18 ലക്ഷം ആളുകളാണ് വിഡിയോ കണ്ടത്. ഇതിനോടകം തന്നെ ലോകമെമ്പാടും നിരവധി ആരാധകരുള്ള ടക്കര്‍ ഹര്‍ഡില്‍സിലെ സൂപ്പര്‍ എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More