പ്രളയ ദുരിതാശ്വാസത്തിന് ലഭിച്ച തുകയിൽ പകുതി പോലും സർക്കാർ ചിലവഴിച്ചില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

പ്രളയ ദുരിതാശ്വാസത്തിന് ലഭിച്ച തുകയിൽ പകുതി പോലും സർക്കാർ ചിലവഴിച്ചില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രളയസെസ് ഏർപ്പെടുത്താനുള്ള തീരുമാനം സർക്കാർ പിൻവലിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. പെരിയ ഇരട്ട കൊലപാതക കേസിൽ നീതിപൂർവമായ അന്വേഷണം നടക്കണം. ഏതെങ്കിലും നേതാക്കളുടെ അറസ്റ്റിൽ മാത്രം തങ്ങൾക്ക് സംതൃപ്തിയില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

Read Also; തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ കോൺഗ്രസിൽ പുന:സംഘടന; മുല്ലപ്പള്ളി രാമചന്ദ്രൻ

തെരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലും പഴുതടച്ച പ്രവർത്തനം നടത്താൻ പ്രചാരണ വേളയിൽ യുഡിഎഫിന് സാധിച്ചു. പാർട്ടി പ്രവർത്തകരും മുന്നണിയും ഐക്യത്തോടെ പ്രവർത്തിച്ചു.ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിൽ ഏകീകരിച്ചു. പരമ്പരാഗതമായി ലഭിക്കാതിരുന്ന വോട്ടുകൾ പോലും ഇത്തവണ യുഡിഎഫിന് ലഭിച്ചതായും മുല്ലപ്പള്ളി പറഞ്ഞു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top