Advertisement

മമത ബാനർജിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവുമായി ബിജെപി

May 15, 2019
Google News 1 minute Read
bjp asks to take strong action against mamta banerjee

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവുമായി ബിജെപി. ഇന്നലെ രാത്രി കൊൽക്കത്ത നഗരത്തിലുണ്ടായ സംഘർഷങ്ങൾക്ക് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട ബിജെപി നേതാക്കൾ മമതയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ടു.

ത്രിണമൂല്‍ കോണ്‍ഗ്രസ്സ് -ബിജെപി സംഘർഷമുണ്ടായ സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി ബിജെപി. ബിജെപി ഡെല്‍ഹി ജന്തർ മന്ദറില്‍ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കേന്ദ്ര മന്ത്രിമാരായ വിജയ് ഗോയല്‍, ഹർഷ വർധന്‍ എന്നിവർ പങ്കെടുത്തു

കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ ത്രിണമൂല്‍ കോണ്‍ഗ്രസ്സ് ബി ജെ പി സംഘർഷമുണ്ടായ സംഭവത്തില്‍ അമിത് ഷായുടെ പ്രതികരണം വന്നതിനു തൊട്ട് പിന്നാലെയാണ് ഡെല്‍ഹിയില്‍ ബി ജെ പി പ്രതിഷേധ ധർണ്ണ. നിശബ്ദമായി വായ മൂടി പ്രതീകാത്മകമായാണ് ബി ജെ പി പ്രതിഷേധിച്ചത്. പശ്ചിമ ബംഗാളില്‍ ത്രിണമൂല്‍ കോണ്‍ഗ്രസ്സ് പരാജയപെടുമെന്ന ഭയം മൂലമാണ് മമത ബാനർജി ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി വിജയ് ഗോയല്‍ പറഞ്ഞു

സംസ്ഥാനത്ത് ബിജെപിക്ക് ജനാധിപത്യ അവകാശങ്ങള്‍ പോലും നിഷേധിച്ച സാഹചര്യത്തിലും മറ്റ് പ്രതിപക്ഷ പാർട്ടികൾ എന്ത് കൊണ്ട് പ്രതികരിക്കുന്നില്ലെന്ന്  ഹരീഷ് ഖുറാന കുറ്റപെടുത്തി.

കേന്ദ്ര മന്ത്രിമാരായ വിജയ് ഗോയല്‍, ഹർഷ വർധന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതീഷേധ ധർണ്ണ സംഘടിപ്പിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here