സൂറത്തിൽ പൊതുസ്ഥലങ്ങളിൽ ജന്മദിനാഘോഷം നിരോധിച്ച് പൊലീസ്

ഗുജറാത്തിലെ സൂറത്തിൽ പൊതുസ്ഥലങ്ങളിൽ ജന്മദിനാഘോഷം നിരോധിച്ച് പൊലീസ്. ജന്മദിനാഘോഷങ്ങൾക്കിടെ നിരവധി പേർക്ക് അപകടം സംഭവിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മെയ് 13 മുതൽ ജൂലൈ 12 വരെയാണ് നിരോധനം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.


സൂറത്തിലെ ദുമാസ് റോഡിലും ചില പാലങ്ങളിൽവെച്ചും ജന്മദിനാഘോഷം നടക്കുന്നത് പതിവാണ്. ഇതിനിടെ പലർക്കും അപകടം സംഭവിച്ചിട്ടുണ്ട്. അപരിചിതരുടെ മുഖത്ത് കേക്ക് തേക്കുന്നതും രാസവസ്തുക്കൾ അടങ്ങിയ വസ്തുക്കൾ വിതറുകയും ചെയ്യുന്നതായും പരാതി ഉയർന്നിട്ടുണ്ട്. ചിലർ ആഘോഷങ്ങളുടെ പേരിൽ പൊതുമുതൽ നശിപ്പിക്കുന്നുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

ജന്മദിനാഘോഷം നിരോധിച്ച് സൂറത്ത് പൊലീസ് പുറത്തിറക്കിയ സർക്കുലറിനെതിരെ വ്യാപക വിമർശമുയർന്നിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലും പൊലീസിനെതിരെ എതിർപ്പുയരുകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More