കോൺഗ്രസ് വാർത്താസമ്മേളനത്തിനിടെ ദേശീയ പതാകയുമായി യുവാവിന്റെ പ്രതിഷേധം

ഡൽഹിയിൽ കോൺഗ്രസ് വാർത്താ സമ്മേളനത്തിനിടെ ദേശീയ പതാകയുമായി യുവാവിന്റെ പ്രതിഷേധം. കോൺഗ്രസ് വക്താവ് പവാൻ ഖേരയുടെ വാർത്താ സമ്മേളനത്തിനിടെയാണ് ദേശീയ പതാകയുമായി യുവാവ് പ്രതിഷേധവുമായെത്തിയത്. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിഷേധക്കാരനെ ഹാളിൽ നിന്നും പുറത്താക്കി.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കുറിച്ച് അജയ്‌സിംഗ് ബിഷ്ട് നടത്തിയ പരാമർശം ഭാരതീയ സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് പറഞ്ഞ യുവാവ് വന്ദേമാതരം, ഭാരത് മാതാ കീ ജയ് എന്ന് ഉറക്കെ വിളിച്ചു പറയുകയും ചെയ്തു. സുരക്ഷാ ഉദ്യോസ്ഥർ ഹാളിൽ നിന്ന് പുറത്താക്കുമ്പോൾ താൻ ഒരു ബിജെപിക്കാരനാണെന്ന് ആയാൾ വിളിച്ചുപറയുന്നുണ്ടായിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More