തൊവരിമല ഭൂസമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുന്നു; മെയ് 18 ന് സെക്രട്ടറിയേറ്റ് പടിക്കൽ സമര സംഗമം

വയനാട് തൊവരിമല ഭൂസമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുന്നു. ഈ മാസം 18 ന് സെക്രട്ടറിയേറ്റ് പടിക്കൽ ഭൂസമര ഐക്യദാർഢ്യ സമിതി സമര സംഗമം സംഘടിപ്പിക്കും.

ഭൂരഹിതർക്ക് ഭൂമി ലഭ്യമാക്കണമെന്ന ആവശ്യമുയർത്തി വയനാട് സുൽത്താൻ ബത്തേരിക്കടുത്ത തൊവരിമലയിൽ ഏപ്രിൽ 21ന് തുടക്കം കുറിച്ച ഭൂസമരമാണ് പിന്നീട് റിലേ നിരാഹാരസമരമായി വയനാട് കളക്ടറേറ്റ് പടിക്കൽ തുടരുന്നത്. ഭൂരഹിതർക്ക് ഭൂമി ലഭ്യമാക്കണമെന്നും റിമാൻഡിൽ കഴിയുന്ന സമരസമിതി നേതാക്കളെ വിട്ടയക്കണമെന്നുമുള്ള സമരക്കാരുടെ ആവശ്യം ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് വയനാട്ടിലെ സമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ മാസം 18 ന് തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ് പടിക്കൽ സമര ഐക്യദാർഢ്യ സമിതി സംഗമം സംഘടിപ്പിക്കും

സമര സമിതി നേതാവ് എം വി കുഞ്ഞിക്കണാരൻ കണ്ണൂർ സെൻട്രൽ ജയിലിൽ ആരംഭിച്ച നിരാഹാര സമരം അവസാനിപ്പിക്കാനും കൽപ്പറ്റയിലെ കളക്ടറേറ്റ് പിടിക്കാൻ നടക്കുന്ന റിലേ നിരാഹാര സമരം തുടരാനുമാണ് സമര സമിതി തീരുമാനം. നേതാക്കൾക്ക് ജാമ്യം നിഷേധിച്ച ഹൈക്കോടതി ഈ മാസം 20ന് ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുംനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More