Advertisement

ഒരു വർഷത്തോളം കെഎഫ്‌സിയെ പറ്റിച്ച് സൗജന്യ ഭക്ഷണം കഴിച്ച വിദ്യാർത്ഥി പിടിയിൽ

May 15, 2019
Google News 1 minute Read

ദക്ഷിണാഫ്രിക്കയിൽ ഒരു വർഷത്തോളം കെഎഫ്‌സിയെ പറ്റിച്ച് സൗജന്യമായി ഭക്ഷണം കഴിച്ച 27 കാരൻ അറസ്റ്റിൽ. കെഎഫ്‌സിയുടെ ഹെഡ്ക്വാർട്ടേഴ്‌സിൽ നിന്നും ഗുണനിലവാര പരിശോധനയ്ക്കായി അയച്ചിരിക്കുന്ന വ്യക്തിയാണെന്ന് പറഞ്ഞാണ് യുവാവ് തൊഴിലാളികളെ അടക്കം പറഞ്ഞുപറ്റിച്ച് സൗജന്യമായി ഭക്ഷണം കഴിച്ചത്.

ദക്ഷിണാഫ്രിക്കയിലെ ക്വസ്ലുലുനറ്റൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിയാണ് പിടിയിലായിരിക്കുന്നത്. ഓരോ ദിവസവും ഓരോ കെഎഫ്‌സി ഔട്‌ലെറ്റുകളിലേക്ക് കയറിച്ചെന്ന് തന്നെ കെഎഫ്‌സി ഹെഡ്ക്വാർട്ടേഴ്‌സിൽ നിന്നും ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പ് വരുത്താനായി അയച്ചിരിക്കുന്നതാണെന്ന് പറഞ്ഞായിരുന്നു വയറുനിറയെ ആഹാരം കഴിച്ചത്.

Read Also : വിമാനത്താവള അധികൃതരെ പറ്റിച്ച് 300 പ്രാവശ്യം എയര്‍പോര്‍ട്ടില്‍ നിന്ന് സൗജന്യ ഭക്ഷണം!!! ഇത് ചൈനീസ് സ്റ്റൈല്‍

കെനിയൻ പത്രപ്രവർത്തകനായ ടെഡി യൂജിൻ തന്റെ ട്വിറ്റർ അക്കൗണ്ട് വഴി പ്രചരിപ്പിച്ച ഈ രസകരമായ വാർത്ത നിമിഷങ്ങൾക്കുള്ളിൽ വൈറലാവുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here