എഎഫ്‌സി കപ്പില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് തോല്‍വി; ധാക്ക അബഹാനിയോട് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ചെന്നൈ പരാജയം ഏറ്റുവാങ്ങിയത്

എ എഫ് സി കപ്പില്‍ ചെന്നൈയിന്‍ എഫ് സി ക്ക് തോല്‍വി. ധാക്ക അബഹാനിയോട് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ചെന്നൈയുടെ തോല്‍വി. രണ്ട് മത്സരങ്ങള്‍ ശേഷിക്കെ ഗ്രൂപ്പ് ഘട്ടം കടന്ന് മുന്നേറാനുള്ള സുവര്‍ണാവസരമാണ് ചെന്നൈയിന്‍ നഷ്ടമാക്കിയത്. ഒന്നാമതുള്ള ചെന്നൈയിനും അബാഹാനിക്കും ഇപ്പോള്‍ ഏഴ് പോയിന്റ് വീതമാണുള്ളത്
എ.എഫ് സി കപ്പിലെ ആദ്യ തോല്‍വി വഴങ്ങിയാണ് ചെന്നൈന്‍ എഫ് സി ധാക്കയിലെ മൈതാനം വിട്ടത്. കളിയുടെ തുടക്കം മുതല്‍ ചെന്നൈക്കായിരുന്നു ആധിപത്യം. മലയാളി താരം സി കെ വിനീത് കളിയുടെ ആറാം മിനുട്ടില്‍ ചെന്നൈയിക്ക് ലീഡ് നല്‍കി.
ആദ്യ പകുതിയില്‍ ഗോള്‍ വല കുലുങ്ങാതെ ചെന്നൈ പ്രതിരോധ കോട്ട തീര്‍ന്നു. എന്നാല്‍ രണ്ടാം പകുതി ധാക്കയുടെ തിരിച്ചുവരവിനാണ് സാക്ഷ്യം വഹിച്ചത്. 64-ാം മിനിറ്റില്‍ ബെല്‍ഫോര്‍ട്ടും 69-ാം മിനിറ്റില്‍ മസിഹ് സൈഗാനിയും ധാക്കയ്ക്കായി സ്‌കോര്‍ ചെയ്ത് ടീമിനെ മുന്നിലെത്തിച്ചു.
എന്നാല്‍ 74-ാം മിനിറ്റില്‍ ഐസക്ക് വന്‍മല്‍സാവ്മ ധാക്കയുടെ ഗോള്‍ വല തകര്‍ത്ത് ഒപ്പത്തിനൊപ്പമെത്തുകയായിരുന്നു. സമനിലയില്‍ നീങ്ങിയ മത്സരത്തില്‍ മമൂനുല്‍ ഇസ്ലാം അബാഹാനിയുടെ ഗോളാണ് നിര്‍ണായകമായത്. 88-ാം മിനിറ്റിലായിരുന്നു ധാക്കയുടെ വിജയഗോള്‍. ധാക്കയ്‌ക്കെതിരായ തോല്‍വിക്ക് ശേഷവും ഗ്രൂപ്പില്‍ ചെന്നൈയിന്‍ ഒന്നാം സ്ഥാനത്താണ്. നാലു മത്സരങ്ങളില്‍ നിന്ന് 7 പോയിന്റ് ആണ് ചെന്നൈയിന് ഉള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here