സോഷ്യല്‍ മീഡിയയില്‍ വൈറലായി കൂറ്റന്‍ തിമിംഗലത്തിന്റെ കുതിച്ചു ചാട്ടം

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് ഒരു കൂറ്റന്‍ തിമിംഗിലത്തിന്റെ കുതിച്ചുചാട്ടമാണ്. കാനഡയില്‍ മത്സ്യ ബന്ധനത്തിന് പോയ ബോട്ടിന്റെ പിന്നിലാണ് ഏവരേയും ശ്വാസമടക്കിനിര്‍ത്തുന്ന ഈ കാഴ്ച. മത്സ്യബന്ധന ബോട്ടിന് പിന്നില്‍ കുതിച്ചുചാടി ഏവരേയും പേടിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്തുകയാണ് ഈ ഭീമന്‍ തിമിംഗലം.

തിമിംഗല നിരീക്ഷകനായ കേയ്റ്റ് ക്യുമിങ്‌സും ഫോട്ടോഗ്രഫറായ ഡഗ്ലസ് ക്രോഫ്റ്റും ചേര്‍ന്നാണ് കാനഡയിലെ മൊണ്ടേറേ ബേയില്‍ നിന്ന് അപൂര്‍വ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തിമിംഗലം നിരവധി തവണയാണ് ബോട്ടിനു പിന്നില്‍ കരണം മറിഞ്ഞത്. ഈ സമയം കടല്‍ പൊതുവേ ശാന്തമായിരുന്നു.

ബോട്ടിനു സമീപത്തായി പലതവണ കരണം മറിഞ്ഞ ശേഷമായിരുന്നു ബോട്ടിനു തൊട്ടുപിന്നിലെത്തിയുള്ള തിമിംഗലത്തിന്റെ കുതിച്ചുചാട്ടം. ബോട്ടിനുള്ളില്‍ അമ്പരന്നിരിക്കുന്ന മത്സ്യത്തൊഴിലാളിയേയും കാണാം.

മത്സ്യബന്ധന ബോട്ടിനു മുന്നിലുള്ള മറ്റൊരു ബോട്ടിലായിരുന്നു കേയ്റ്റ് ക്യുമിങ്‌സും ഡഗ്ലസ് ക്രോഫ്റ്റും. ഈ അത്ഭുത ദൃശ്യം ഒട്ടുംസമയം പാഴാക്കാതെ ഇവര്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top