‘പ്രധാനമന്ത്രിയാകാൻ മോദിയേക്കാൾ നല്ലത് അമിതാഭ് ബച്ചൻ’: പ്രിയങ്ക ഗാന്ധി

പ്രധാനമന്ത്രിയാകാൻ മോദിയേക്കാൾ നല്ലത് ബോളിവുഡ് താരം അമിതാഭ് ബച്ചനെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശിലെ മിർസാപൂരിൽ പ്രചാരണം നടത്തുമ്പോഴായിരുന്നു പ്രിയങ്കയുടെ പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്രമോദി വലിയ നടനാണെന്നും അവർ പറഞ്ഞു.

ഉത്തർപ്രദേശ് അടക്കം നിർണായക സംസ്ഥാനങ്ങൾ 19-ാം തീയതി വോട്ടെടുപ്പിലേക്ക് പോകുന്നതിന് മുന്നോടിയായാണ് പ്രിയങ്കയുടെ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്ന് ഉത്തർപ്രദേശിലെ റാലികളിലാണ് പ്രിയങ്ക പങ്കെടുക്കുന്നത്.

പ്രിയങ്ക ഗാന്ധിയുടെ പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തായിരുന്നു അമിതാഭ് ബച്ചൻ. രാജീവ് ഗാന്ധിയുടെ കുടുംബവുമായുള്ള അടുത്ത സൗഹൃദം ബച്ചനെ സജീവ രാഷ്ട്രീയത്തിൽ എത്തിക്കുകയും 1984-ൽ അദ്ദേഹം അലഹാബാദിൽ നിന്ന് ലോക്‌സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More