‘ന്യൂട്ടനും’ ‘ഉണ്ട’യും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ

അനുരാഗ കരിക്കിൻ വെള്ളത്തിനു ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഉണ്ട’. മമ്മൂട്ടി പൊലീസുകാരനായി വേഷമിടുന്ന ചിത്രം, മാവോയിസ്റ്റ് ഭീഷണിയുള്ള ഛത്തീസ്ഗഡിലെ ഒരു ആദിവാസി മേഖലയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോകുന്ന ഒൻപത് മലയാളി പൊലീസുകാരുടെ കഥയാണ്. ഈ പ്രമേയത്തിന് 2017ൽ പുറത്തിറങ്ങിയ അമിത് വി മസൂർക്കർ സംവിധാനം ചെയ്ത ‘ന്യൂട്ടനു’മായി ബന്ധമുണ്ട്.
മാവോയിസ്റ്റ് ഭീഷണിയുള്ള ഛത്തിസ്ഗഡിലെ ഒരു ആദിവാസി മേഖലയിൽ തെരഞ്ഞെടുപ്പ് പ്രിസൈഡിംഗ് ഓഫീസറായി പോകുന്ന ന്യൂട്ടൺ കുമാറിൻ്റെ കഥയാണ് ‘ന്യൂട്ടൺ’. യുവതാരം രാജ്കുമാർ റാവു ന്യൂട്ടൺ കുമാറായി അഭിനയിച്ച ചിത്രത്തിൻ്റെ കഥയും തിരക്കഥയും സംവിധാനവും അമിത് വി മസൂർക്കറാണ് നിർവ്വഹിച്ചിരുന്നത്. ബോക്സോഫീസിലും നിരൂപകർക്കിടയിലും മികച്ച പ്രതികരണം നേടിയ ന്യൂട്ടണിൻ്റെ കഥ തന്നെയാണോ ഉണ്ട എന്ന കാര്യത്തിൽ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. പ്ലോട്ട് പരിഗണിക്കുമ്പോൾ ചില സാമ്യങ്ങൾ തോന്നുന്നുണ്ടെങ്കിലും കഥ വ്യത്യസ്തമാണെന്നാണ് അറിയാൻ കഴിയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here