ഇത് ചരിത്രം; ലണ്ടൻ ഓഹരി വിപണിയിലെ വ്യാപാരം തുറന്ന ആദ്യ മുഖ്യമന്ത്രിയായി പിണറായി വിജയൻ; വീഡിയോ

ലണ്ടൺ ഓഹരി വിപണിയിലെ വ്യാപാരം തുറന്ന ഇന്ത്യയിലെ ആദ്യത്തെ മുഖ്യമന്ത്രിയായി പിണറായി വിജയൻ. ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ഇന്ത്യൻ സമയം ഉച്ചക്ക് 12 30ന് മണി മുഴക്കിയാണ് മുഖ്യമന്ത്രി ഓഹരി വിപണി തുറന്നത്. ധനമന്ത്രി ടി എം തോമസ് ഐസക്, ചീഫ് സെക്രട്ടറി ടോം ജോസ്തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു
കിഫ്ബി അഥവാ കേരള അടിസ്ഥാന സൗകര്യ വികസന ബോർഡിന്റെ മസാല ബോണ്ട് ലണ്ടൻ എക്സ്ചേഞ്ചിൽ ഔദ്യോഗികമായി ലിസ്റ്റ് ചെയ്യുന്ന ചടങ്ങും നടന്നു. ഇതിന് മുന്നോടിയായുള്ള വിപണി തുറക്കൽ ചടങ്ങാണ്മുഖ്യമന്ത്രിഉദ്ഘാടനം ചെയ്തത്. ഇതാദ്യമായാണ് ഏതെങ്കിലുമൊരു സംസ്ഥാന സർക്കാർ ഇറക്കുന്ന ബോണ്ട് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെടുന്നതും ഉദ്ഘാടന ചടങ്ങ് നടത്തുന്നതും.
കിഫ്ബി മസാല ബോണ്ട് വിൽപ്പനയിലൂടെ 2150 കോടി രൂപയാണ് ഇതിനകം സമാഹരിച്ചത്. രാജ്യാന്തര നിക്ഷേപങ്ങൾ സ്വീകരിക്കാൻ വിദേശ നാണ്യത്തിലല്ലാതെ ഇന്ത്യൻ രൂപയിൽ തന്നെ ബോണ്ട് ഇറക്കി പണം സമാഹരിക്കുന്നതാണ് മസാല ബോണ്ട്. കിഫ്ബി മസാല ബോണ്ടിൽ നിക്ഷേപം നടത്തിയ കനേഡിയൻ കമ്പനിക്ക് ലാവ്‌ലിൻ ബന്ധമുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here