ബംഗ്ലാദേശിലെ ധാക്ക അക്കാഡമിയിൽ പരിശീലകനായി വസീം ജാഫർ

ബംഗ്ലാദേശിലെ ഏറ്റവും പ്രശസ്തമായ ധാക്ക ക്രിക്കറ്റ് അക്കാഡമിയിൽ പരിശീലകനായി ഇന്ത്യൻ ആഭ്യന്തര ഇതിഹാസം വസീം ജാഫർ. വർഷത്തിൽ ആറു മാസം ധാക്ക അക്കാഡമിയിലെ ബാറ്റ്സ്മാന്മാർക്കൊപ്പം വസീം ഉണ്ടാവുമെന്നാണ് റിപ്പോർട്ട്.
ധാക്ക പ്രീമിയർ ലീഗിൽ അബഹാനി ലിമിറ്റഡിനു വേണ്ടി കളിക്കാനെത്തിയ വസീം ജാഫറിൻ്റെ പ്രകടനം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൻ്റെ ശ്രദ്ധയിൽ പെട്ടിരുന്നു. നെറ്റ്സിൽ അദ്ദേഹം നൽകിയ ബാറ്റിംഗ് പരിശീലനം ബംഗ്ലാദേശ് ബാറ്റ്സ്മാൻ സൗമ്യ സർക്കാരിന് അബഹാനി ലിമിറ്റഡിനു വേണ്ടി ഇരട്ട സെഞ്ചുറി നേടാൻ തുണയായി. ഇതോടെയാണ് 41കാരനായ വസീം ജാഫറിൻ്റെ സേവനം തേടാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചത്.
ആഭ്യന്തര ക്രിക്കറ്റിൽ 19000 റൺസ് സ്കോർ ചെയ്തിട്ടുള്ള വസീമിൻ്റെ ശരാശരി 51.42 ആണ്. ഇന്ത്യക്കു വേണ്ടി 31 ടെസ്റ്റുകളിൽ പാഡണിഞ്ഞിട്ടുള്ള അദ്ദേഹം 1944 റൺസ് നേടിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here