അര്‍ജന്റീനയില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു; നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ സമരവുമായി അധ്യാപക സംഘടനകള്‍ രംഗത്തെത്തി

അര്‍ജന്റീനയില്‍ സര്‍ക്കാരിന്റെ സാമ്പത്തിക നയത്തിനെതിരെ പ്രതിഷേധം രൂക്ഷം. നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ സമരവുമായി അധ്യാപക സംഘടനകള്‍ രംഗത്തെത്തി. സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ശമ്പള വര്‍ധനവ് മുന്നോട്ട് വെച്ചിട്ടും വഴങ്ങാതെയാണ് പ്രതിഷേധം.
രാജ്യത്തെ വിവിധ അധ്യാപക സംഘടനകളുടെ നേതൃത്വത്തിലാണ് 48 മണിക്കൂര്‍ സമരം സംഘടിപ്പിച്ചിരിക്കുന്നത്. സമരത്തിന്റെ ആദ്യ ദിവസം ബ്യൂണസ് എയേഴ്‌സില്‍ അധ്യാപക സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടത്തില്‍ ആയിരത്തോളം അധ്യാപകരാണ് അണിനിരന്നത്.
സമരം അവസാനിപ്പിക്കാനായി സര്‍ക്കാര്‍ ശമ്പള വര്‍ധനവിന് തയ്യാറായെങ്കിലും സമരക്കാര്‍ വാഗ്ദാനം തള്ളിക്കളയുകയായിരുന്നു. തുച്ഛമായ ശമ്പള വര്‍ധനവ് മാത്രമാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതെന്നും അത് അംഗീകരിക്കാന്‍ കഴിയില്ല എന്നുമാണ് അധ്യാപക സംഘടനകളുടെ നിലപാട്. നിലവില്‍ അര്‍ജന്റീന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ നേരിട്ടു കൊണ്ടിരിക്കുകയാണ്. മുഴുവന്‍ മേഖലകളിലും ജീവിതച്ചെലവ് വര്‍ധിക്കുമ്പോഴും ഗവണ്‍മെന്റ് കാര്യമായ നടപടികള്‍ സ്വീകരിക്കുന്നില്ല എന്ന് ആരോപിച്ചാണ് അര്‍ജന്റീനയില്‍ പ്രതിഷേധം ശക്തമാവുന്നത്. മുഴുവന്‍ പൊതു മേഖലാ ജീവനക്കാരും സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ മാസം 29 ന് സര്‍ക്കാരിനെതിരെ രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ജനറല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ലേബര്‍ പൊതു പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here