തലശ്ശേരിയില്‍ 30 ലിറ്റര്‍ മാഹി മദ്യവുമായി ഒരാള്‍ പിടിയില്‍

തലശ്ശേരിയില്‍ 30 ലിറ്റര്‍ മാഹി മദ്യവുമായി ഒരാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. വാഹനപരിശോധനക്കിടെ വയലളത്ത് വച്ച് സ്വകാര്യ ബസ്സില്‍ കടത്തുകയായിരുന്ന
മദ്യമാണ് പിടികൂടിയത്.
മദ്യം കടത്താന്‍ ശ്രമിച്ചആന്ധ്ര സ്വദേശിയും നിലവില്‍ പയ്യന്നൂര്‍ ഏഴോം- നെരുവമ്പം എന്ന സ്ഥലത്ത് താമസക്കാരനുമായ മണികണ്ഠനെയാണ് അറസ്റ്റ് ചെയ്തത്. മാഹിയില്‍ നിന്നും കേരളത്തിലേക്ക് ഇതര സംസ്ഥാന തൊഴിലാളികള്‍ വ്യാപകമായി മദ്യം കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here