ആദ്യ ഇന്ത്യൻ ആംപ്യൂട്ടി ഫുട്ബോൾ ടീം ക്യാപ്റ്റനായി പേരാമ്പ്രക്കാരൻ വൈശാഖ്

ചരിത്രത്തിലാദ്യമായി ആംപ്യൂട്ടി ഫുട്ബോൾ കളിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ആഫ്രിക്കന്‍ കോണ്‍ഫെഡറേഷന്‍ കപ്പ് ആംപ്യൂട്ടി ഫുട്ബോള്‍ ടൂര്‍ണമെന്‍റിലാണ് ഇന്ത്യ കളിക്കാനൊരുങ്ങുന്നത്. ടൂർണമെൻ്റിൽ ഇന്ത്യൻ ക്യാപ്റ്റന്‍റെ കുപ്പായമണിയുന്നത് മലയാളിയായ കോഴിക്കോട് പേരാമ്പ്ര സ്വദേശി എസ് ആര്‍ വൈശാഖ് ആണ്.
നേരത്തെ പാരാലിംബിക് ഇന്ത്യൻ വോളിബോൾ ടീമിൽ അംഗമായി കൊളംബോയിൽ നടന്ന ഇന്തോ-ശ്രീലങ്ക ഇൻവിറ്റേഷണൽ ഇന്റർനാഷണൽ കപ്പ് മത്സരത്തിൽ വൈശാഖ് കളിച്ചിരുന്നു. കോയമ്പത്തൂരിൽ നടന്ന ശാരീരിക വെല്ലുവിളി നേരിടുന്നവർക്കാനേരത്തെ പാരാലിംബിക് ഇന്ത്യൻ വോളിബോൾ ടീമിൽ അംഗമായി കൊളംബോയിൽ നടന്ന ഇന്തോ-ശ്രീലങ്ക ഇൻവിറ്റേഷണൽ ഇന്റർനാഷണൽ കപ്പ് മത്സരത്തിൽ വൈശാഖ് കളിച്ചിരുന്നു. കോയമ്പത്തൂരിൽ നടന്ന ശാരീരിക വെല്ലുവിളി നേരിടുന്നവർക്കായുള്ള ദേശീയ സിറ്റിങ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ കേരള ടീമിനെ നയിച്ചതും വൈശാഖായിരുന്നു.
വാഹനാപകടത്തിൽ വലതുകാൽ അരയ്ക്കുതാഴെ നഷ്ടമായ വൈശാഖ് കഠിനപ്രയത്നത്തിലൂടെയാണ് പഠനത്തിലും കായികരംഗത്തും മുന്നേറിയത്. കോഴിക്കോട് സെയ്ന്റ് ജോസഫ് കോളേജിൽ നിന്നാണ് വൈശാഖ് ബി.എസ്‌സി. സുവോളജി പൂർത്തിയാക്കിയ വൈശാഖ് ഇപ്പോൾ ഇടുക്കി ജില്ലയിലെ സർക്കാർ ഹോമിയോ ആശുപത്രിയിൽ താത്‌കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here