ജനകീയ കൂട്ടായ്മയില്‍ കുട്ടനാട്ടില്‍ നാട്ടുതോടുകള്‍ക്ക് മാലിന്യത്തില്‍ നിന്നും ശാപമോക്ഷം

ജനകീയ കൂട്ടായ്മയില്‍ കുട്ടനാട്ടില്‍ നാട്ടുതോടുകള്‍ക്ക് മാലിന്യത്തില്‍ നിന്നും ശാപമോക്ഷം. മാലിന്യം നിറഞ്ഞതിനെത്തുടര്‍ന്ന് ഏറെ നാളായി ഉപയോഗ ശൂന്യമായി കിടന്ന തോട് ശുചിയാക്കാന്‍ നാട്ടുകാര്‍ ഒറ്റക്കെട്ടായി രംഗത്തെത്തുകയായിരുന്നു. ആദ്യഘട്ടത്തില്‍ നെടുമുടിപഞ്ചായത്തിലെ രണ്ടര കിലോമീറ്ററോളം വരുന്ന തോട്ടുവാത്തല തോടാണ് വൃത്തിയാക്കിയത്.
യന്ത്ര സഹായത്താല്‍ ചെളി മാറ്റി തോടിന്റെ ആഴം കൂട്ടുന്നതിന് പുറമേ നാട്ടുകാര്‍ വെള്ളത്തിലിറങ്ങി പോളയും പായലും നീക്കം ചെയ്തു. തോടുകളിലേക്ക് ചാഞ്ഞു വീണ മരങ്ങളും മുറിച്ചു മാറ്റി.
നെടുമുടി പഞ്ചായത്തിലെ 15 വാര്‍ഡുകളില്‍ നിന്നുള്ള തൊഴിലുറപ്പുകാരും കുടുംബശ്രീ പ്രവര്‍ത്തകരുമാണ് ഇതിന് നേതൃത്വം നല്‍കിയത്. തെക്കേമുറി മനയ്ക്കല്‍ മുതല്‍ ചെറിയ പൈക്കര വരെയുള്ള രണ്ടരകിലോമീറ്റര്‍ ശുചിയാക്കാന്‍ ഒരു ദിവസം മാത്രമാണ എടുത്തത്. വാരിയെടുത്ത ചെളികൊണ്ട് പാടശേഖരങ്ങളുടെ പുറംബണ്ടും നിര്‍മ്മിക്കാനാണ് തീരുമാനം. ഇതോടെ തോട്ടില്‍ നീരൊഴുക്ക് സുഗമമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here