ഏഴാം ഘട്ട വോട്ടെടുപ്പിൽ 62.87 ശതമാനം പോളിങ്

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അവസാന ഘട്ട വോട്ടെടുപ്പിൽ ഇന്ന് രേഖപ്പെടുത്തിയത് 62.87 ശതമാനം പോളിങ്. ഏഴാം ഘട്ടത്തിലും ബംഗാൾ തന്നെയാണ് പോളിങ് ശതമാനത്തിൽ ഒന്നാം സ്ഥാനത്ത്. ഒടുവിൽ ലഭിച്ച കണക്കുകൾ പ്രകാരം 73.51 ശതമാനം പോളിങാണ് പശ്ചിമ ബംഗാളിൽ രേഖപ്പെടുത്തിയത്. ബീഹാറിൽ 53.36 ശതമാനവും ഹിമാചൽ പ്രദേശിൽ 69.73 ശതമാനവും മധ്യപ്രദേശിൽ 71.44 ശതമാനവും പഞ്ചാബിൽ 62.45 ശതമാനവും ഉത്തർപ്രദേശിൽ 57.86 ശതമാനവും ജാർഖണ്ഡിൽ 71.16 ശതമാനവും പോളിങാണ് അവസാന ഘട്ടത്തിൽ രേഖപ്പെടുത്തിയത്.

ഏഴ് സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങളിലായിരുന്നു ഇന്ന് വിധിയെഴുത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസി മണ്ഡലത്തിലും ഇന്നാണ് വോട്ടെടുപ്പ് നടന്നത്. പശ്ചിമ ബംഗാളിലെ സംഘർഷങ്ങൾ ഒഴിച്ചു നിർത്തിയാൽ പൊതുവേ സമാധാനപരമായിരുന്നു ഏഴാം ഘട്ടത്തിലെ വോട്ടെടുപ്പ്.

Top