കേരളത്തിൽ എൽഡിഎഫിന് 13 സീറ്റുകളെന്ന് ന്യൂസ്18 എക്‌സിറ്റ് പോൾ ഫലം

മിക്ക എക്‌സിറ്റ് പോളുകളും കേരളത്തിൽ യുഡിഎഫ് തരംഗം പ്രവചിച്ചപ്പോൾ ന്യൂസ് 18 എക്‌സിറ്റ് പോൾ ഫലത്തിൽ എൽഡിഎഫിനാണ് മുൻ തൂക്കം. 11 മുതൽ 13 സീറ്റുകൾ വരെ എൽഡിഎഫ് നേടുമെന്ന് ന്യൂസ് 18 സർവേഫലം പറയുന്നു. യുഡിഎഫിന് 7 മുതൽ 9 വരെ സീറ്റുകളാണ് ന്യൂസ്18 പ്രവചിക്കുന്നത്. എൻഡിഎ പരമാവധി ഒരു സീറ്റ് വരെ നേടിയേക്കാമെന്നും സർവേഫലം പറയുന്നു.

കേരളം-എക്‌സിറ്റ് പോൾ ഫലങ്ങൾ

ഇന്ത്യ ടുഡേ- യുഡിഎഫ്(15-16), എൽഡിഎഫ്(3-5), എൻഡിഎ (0-1)

ടുഡേയ്‌സ് ചാണക്യ- യുഡിഎഫ് (16), എൽഡിഎഫ് (8), ബിജെപി (0)

ന്യൂസ് നേഷൻ -യുഡിഎഫ് (11-13), എൽഡിഎഫ് (5-7), എൻഡിഎ (1-3)

ന്യൂസ്18 – എൽഡിഎഫ് (11-13), യുഡിഎഫ് (07-09), എൻഡിഎ (0-1)

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top