ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് 4 സർവേഫലങ്ങൾ; 3 സീറ്റ് വരെ നേടുമെന്ന് ന്യൂസ് നേഷൻ

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് നാല് എക്‌സിറ്റ് പോൾ ഫലങ്ങൾ. ഇതിൽ ബിജെപി കേരളത്തിൽ 1 മുതൽ 3 സീറ്റ് വരെ നേടിയേക്കാമെന്നാണ് ന്യൂസ് നേഷന്റെ സർവേ പ്രവചിക്കുന്നത്. ഇതുവരെ പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങളിൽ നാല് സർവേകളിൽ ബിജെപി ഇത്തവണ കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് പറയുന്നു. ഇന്ത്യ ടുഡേ, ന്യൂസ് 18, ന്യൂസ് എക്‌സ് നേതാ സർവേ ഫലങ്ങൾ ഒരു സീറ്റിൽ വരെ കേരളത്തിൽ ബിജെപി വിജയിക്കുമെന്ന് പ്രവചിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top