പോളിംഗ് ബൂത്തുകളിൽ പർദ്ദ ധരിച്ചെത്തുന്നവരുടെ മുഖാവരണം മാറ്റണമെന്ന് കോടിയേരി; ചുവപ്പിൽ കാവി പടരുന്നുവെന്ന് മുരളീധരൻ

പർദ്ദ ധരിച്ച് വോട്ട് ചെയ്യുന്നത് തെറ്റല്ലെന്നും പക്ഷെ മുഖാവരണം മാറ്റണമെന്ന് കോടിയേരി ബാലകൃഷ്ണൻ. നാളെ മറ്റ് മതക്കാരും മുഖം മറച്ച് വന്നാൽ എന്ത് ചെയ്യും. വർഗീയ വിഷം തുപ്പുന്ന പ്രചാരണം കോൺഗ്രസ് എന്തിന് നടത്തുന്നു. എസ്ഡിപിഐ ജമാഅത്ത് ഇസ്ലാമിയുടെയും ഏജന്റായി കോൺഗ്രസ് പ്രവർത്തിക്കുന്നത് അവരുടെ രാഷ്ട്രീയ അധപതനമെന്നും കോടിയേരി പറഞ്ഞു.
നസീറിനെ ആക്രമിക്കേണ്ട ആവശ്യം സിപിഎമ്മിനില്ല. പാർട്ടി ഇക്കാര്യം പരിശോധിക്കുന്നുണ്ട്. അക്രമപാതയിൽ നിന്ന് പൂർണമായും സിപിഎം പിന്തിരിയണം എന്നതാണ് പാർട്ടി നിലപാട്. സിപിഎം ശത്രു പക്ഷത്ത് നിർത്താൻ മാത്രം അയാൾ ആരാണെന്നും കോടിയേരി ചോദിച്ചു. കൊതുകിനെ കൊല്ലാൻ തോക്കെടുക്കേണ്ട ആവശ്യം തങ്ങൾക്കില്ലെന്നും കോടിയേരി പറഞ്ഞു.
Read Also : കണ്ണൂർ, കാസർഗോഡ് മണ്ഡലങ്ങളിൽ റീ പോളിംഗ് പുരോഗമിക്കുന്നു
അതേസമയം, റീ പോളിംഗ് നടക്കുന്ന ബൂത്തുകളിൽ പർദ ധരിച്ചെത്തുന്നവരുടെമുഖാവരണം മാറ്റണമെന്ന കോടിയേരിയുടേയും ജയരാജന്റെയും പ്രസ്താവന സംഘി മാനസികാവസ്ഥയിലുള്ളതെന്ന് വടകരയിലെ യു ഡി എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ എം.എൽ.എ. ചുവപ്പിൽ കാവി പടരുകയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here