Advertisement

കോഹ്‌ലി പണത്തിനു വേണ്ടി എന്തും ചെയ്യുമെന്ന് ബ്രാഡ് ഹോഡ്ജിന്റെ ട്രോൾ; കളി ജയിക്കാൻ ഓസ്ട്രേലിയ എന്തും ചെയ്യുമെന്ന് ആരാധകർ: ട്വിറ്ററിൽ പോര്

May 19, 2019
Google News 3 minutes Read

മുൻ ഓസ്ട്രേലിയൻ താരം ബ്രാഡ് ഹോഡ്ജും കോഹ്‌ലി ആരാധകരും തമ്മിൽ ട്വിറ്ററിൽ പോര്. ഒരു പരസ്യത്തിലഭിനയിച്ച കോഹ്‌ലിയെ ഹോഡ്ജ് ട്രോളിയതോടെയാണ് കോഹ്‌ലി ആരാധകർ മറുപടിയുമായി എത്തിയത്. കോഹ്‌ലി പണത്തിനു വേണ്ടി എന്തും ചെയ്യുമെന്ന് ഹോഡ്ജ് വിമർശിച്ചപ്പോൾ ഓസ്ട്രേലിയ പന്തിൽ കൃത്രിമം കാണിച്ച സംഭവം ഓർമ്മിപ്പിച്ചാണ് കോഹ്‌ലി ആരാധകർ ഹോഡ്ജിനു മറുപടി നൽകിയത്.

ഒരു പ്രമുഖ കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി കോഹ്‌ലിയെയും യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെയും അടുത്തിടെ നിയമിച്ചിരുന്നു. പുരുഷന്‍മാരുടെ മുഖ സൗന്ദര്യത്തിനായുള്ള ഉല്‍പ്പന്നത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ് ഇരുവരും. ട്വിറ്ററിലൂടെ ഈ ഉത്പന്നത്തിൻ്റെ കോഹ്‌ലി പരസ്യ വീഡിയോ പുറത്തിറക്കിയ കോഹ്‌ലിയെയാണ് ഹോഡ്ജ് വിമർശിച്ചത്. പണത്തിനു വേണ്ടി ആളുകള്‍ എന്തും ചെയ്യുന്നത് ആശ്ചര്യപ്പെടുത്തുന്ന കാര്യമാണെന്നായിരുന്നു ഹോഡ്ജിന്റെ പരിഹാസം.

ട്വീറ്റ് വൈറലായതോടെ കോഹ്‌ലി ആരാധകർ മറുപടിയുമായി എത്തി. ചിലയാളുകള്‍ മല്‍സരം ജയിക്കാന്‍ ആശ്ചര്യകരമായ കാര്യങ്ങളാണ് ചെയ്യുന്നതായിരുന്നു ഒരാളുടെ ട്വീറ്റ്. ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും കഴിഞ്ഞ വര്‍ഷം പന്തു ചുരണ്ടല്‍ വിവാദത്തില്‍ കുടുങ്ങി വിലക്ക് നേരിട്ടതിനെ പരാമര്‍ശിച്ചായിരുന്നു ഈ ട്വീറ്റ്. ഇതിനോടൊപ്പം ഓസീസ് താരങ്ങളെ പരിഹസിച്ചു കൊണ്ട് നിരവധി ട്വീറ്റുകളാണ് ഹോഡ്ജിന്റെ കമന്റിനു താഴെ വന്നിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here