സീറോ മലബാർ വ്യാജരേഖാ കേസ്; പൊലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി

കർദിനാളിനെതിരെ വ്യാജരേഖ ചമച്ച കേസിൽ പോലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. ഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. എഫഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ജേക്കബ് മനത്തോടത്ത്, ഫാ.പോൾ തേലക്കാട്ട് എന്നിവരാണ് ഹർജി നൽകിയത്

അതേസമയം, അന്വേഷണം ശരിയായ രീതിയിലല്ലെന്നും അന്വേഷണത്തിൽ തൃപ്തിയില്ലെന്നും ഫാദർ ജേക്കബ് മാനത്തോട് പറയുന്നു. തിരക്കഥയനുസരിച്ചാണ് അന്വേഷണമെന്നും പോലീസ് ആദിത്യയെ പീഡിപ്പിച്ചുവെന്നും ബിഷപ്പ് പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More