Advertisement

ശാരദാ ചിട്ടി തട്ടിപ്പ് കേസ്; അറസ്റ്റ് വൈകിപ്പിക്കണമെന്നാവശ്യപ്പെട്ട് മുൻ കൊൽക്കത്ത സിറ്റി പൊലീസ് കമ്മീഷണർ സുപ്രീംകോടതിയെ സമീപിച്ചു

May 20, 2019
Google News 0 minutes Read
court makes km mani petitioner in bar scam case

അറസ്റ്റ് നടപടികൾ വൈകിപ്പിക്കണമെന്നാവശ്യപ്പെട്ട് മുൻ കൊൽക്കത്ത സിറ്റി പോലീസ് കമ്മീഷണർ സുപ്രീം കോടതിയെ സമീപിച്ചു. ത്രിണമൂൽ കോൺഗ്രസ്സ് നേതാക്കൾ പ്രതിയായ ശാരദ ചിട്ടി തട്ടിപ്പ് കേസിൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചുവെന്ന് സംശയിക്കുന്ന രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനുള്ള വിലക്ക് സുപ്രീം കോടതി റദ്ദാക്കിയതിനു പിന്നലെയാണ് രാജിവ് കുമാറിൻറെ നീക്കം. പശ്ചിമ ബംഗാളിൽ അഭിഭാഷക സമരം നടക്കുന്നതിനാൽ അറസ്റ്റ് നടപടികൾ നീക്കി വക്കണെമെന്നാണ് രാജിവ് കുമാറിൻറെ ആവശ്യം

ശാരദി ചിട്ടി തട്ടിപ്പ് കേസിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വിശ്വസ്തൻ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനുള്ള വിലക്ക് സുപ്രീം കോടതി കഴിഞ്ഞ ദിവസമാണ് റദ്ദാക്കുന്നത്. സി ബി ഐ ക്ക് നിമമപരമായ നടപടികളിലേക്ക് നീങ്ങാമെന്നും രാജീവ് കുമാറിനു ജാമ്യാപേക്ഷ സമർപ്പിക്കാൻ ഏഴ് ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതിൻറെ തുടർച്ചയായാണ് രാജിവി കുമാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അറസ്റ്റ് നടപടികളിൽ നിന്ന് താൽക്കാലിക സംരക്ഷണം നൽകണം എന്നാണ് രാജീവ് കുമാർ ആവശ്യപെട്ടിരിക്കുന്നത്.

നിലവിൽ കോടതി നൽകിയിട്ടുള്ള ഏഴ് ദിവസത്തെ സാവകാശം നീട്ടി നൽകണം. തൻറെ ഹർജി അടിയന്തിരമായി പരിഗണിക്കണെന്നും രാജീവ് കുമാർ ആവശ്യപെട്ടിട്ടുണ്ട്. പശ്ചിമ ബംഗാളിൽ അഭിഭാഷക സമരമ നടക്കുന്നതിലാണ് ഇത്തരം ഒരു ആവശ്യം ഉന്നയിച്ചതെന്നും ഹർജിയിൽ പറയുന്നു. ഫെബ്രുവരിയിസ്! രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി ബി ഐ സംഘത്തെ പശ്ചിമ ബംഗാൾ പോലീസ് തടഞ്ഞതിനെ തുടർന്നാണ് ബി ജെ പി യും ത്രിണമൂൽ കോൺഗ്രസ്സും പരസ്യ സംവാദങ്ങളിലക്ക് നീങ്ങുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here