എക്‌സിറ്റ് പോളുകൾക്ക് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്ന് കോടിയേരി

എക്‌സിറ്റ് പോളുകൾക്ക് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിദേശരാജ്യങ്ങളിലും എക്‌സിറ്റ് പോൾ പരാജയപ്പെട്ടു. അമേരിക്കയും ഓസ്‌ട്രേലിയയും ഇതിന് ഉദാഹരണമാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും എക്‌സിറ്റ് പോൾ തെറ്റിയിട്ടുണ്ട്.
എക്‌സിറ്റ് പോൾ കാരണം വോട്ട് മാറാൻ പോകുന്നില്ലെന്നും എക്‌സിറ്റ് പോളുകൾ കണ്ട് ആരും പരിഭ്രമിക്കേണ്ടതില്ലെന്നും കോടിയേരി വ്യക്തമാക്കി. തോൽവി ഉറപ്പായതിനാലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുഹയിൽ പോയിരുന്നത്. 23 ന് ശേഷം പോയി ഇരിക്കേണ്ട ഗുഹ മോദി കണ്ടു പിടിച്ചു കഴിഞ്ഞിട്ടുണ്ടെന്നും കോടിയേരി പരിഹസിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here