മകൻ ഉപേക്ഷിച്ച പെൺകുട്ടിക്ക് സ്വത്തു നൽകി വിവാഹം കഴിച്ചയച്ച് ഒരു പിതാവ്; കണ്ണു നിറച്ച ഒരു താലികെട്ട്

മകൻ ഉപേക്ഷിച്ച പെൺകുട്ടിക്ക് സ്വന്തം മകളുടെ സ്ഥാനം നൽകി വിവാഹം കഴിച്ചയച്ച ഒരു അച്ഛന്റെ കഥ. ആ വിവാഹത്തിന് സാക്ഷിയായ സന്ധ്യ പല്ലവി എന്ന യുവതിയാണ് ഫേസ്ബുക്കിൽ ആ കഥ കുറിച്ചത്. കോട്ടയം തിരുനക്കര സ്വദേശിയായ ഷാജിയും ഭാര്യയുമാണ് മകന് നൽകേണ്ട സ്വത്ത് പെൺകുട്ടിക്ക് നൽകി വിവാഹം നടത്തിയത്.
6 വർഷം മുൻപ് ഷാജിയുടെ മകൻ പ്ലസ് ടുവിന് പഠിക്കുമ്പോൾ കൂടെ പഠിച്ചിരുന്ന പെൺകുട്ടിയെ പ്രണയിച്ചു. തുടർന്ന് ഇരുവരും നാടുവിടുകയും ചെയ്തു. പെണ്ണ് വീട്ടുകാർ പൊലീസിൽ പരാതി കൊടുത്തതിനെ തുടർന്ന് രണ്ട് പേരെയും കോടതിയിൽ ഹാജരാക്കി. പെണ്ണിന്റെ വീട്ടുകാർക്ക് മകളെ ആവശ്യമില്ലെന്ന് പറഞ്ഞതോടെ ഷാജിയും ഭാര്യയും കുട്ടികൾക്ക് പ്രായപൂർത്തിയശേഷം വിവാഹം നടത്തികൊടുക്കാമെന്ന ഉത്തരവാദിത്വം ഏറ്റെടുത്തു.
മകനെ ഹോസ്റ്റലിൽ നിർത്തിയും പെൺകുട്ടിയെ സ്വന്തം വീട്ടിൽ നിർത്തിയും പഠിപ്പിച്ചു. എന്നാൽ ഇതിനിടയിൽ മകൻ മറ്റൊരു പെണ്ണിനെ ഇഷ്ടപ്പെടുന്നു എന്നറിഞ്ഞ ഷാജി അവനെ തന്റെ കൂടെ ഗൾഫിൽ കൊണ്ട് പോയി. കഴിഞ്ഞ വർഷം ലീവെടുത്ത് നാട്ടിൽ വന്ന മകൻ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കുകയായിരുന്നു.
ഇതറിഞ്ഞ ഷാജി മകനെ തള്ളി. മകനുള്ള സ്വത്തുക്കൾ മകനെ സ്‌നേഹിച്ച് കാത്തിരുന്ന പെൺകുട്ടിയുടെ പേരിലെഴുതി നൽകുകയായിരുന്നു. കരുനാഗപ്പള്ളി സ്വദേശിയായ അജിത്തുമായ് കഴിഞ്ഞ ദിവസമായിരുന്നു പെൺകുട്ടിയുടെ വിവാഹം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഇന്ന് വിചിത്രമായ ഒരു കല്യാണത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നു….. താലി കെട്ട് കണ്ണു നനയാതെ കാണാനായില്ല…
(സുഹൃത്തിന്റെ കൂടെ കൂട്ട് പോയതാണ് ഞാൻ)
കോട്ടയം തിരുനക്കര സ്വദേശിയായ ഷാജിയേട്ടനും ഭാര്യയും. തിരക്ക് പിടിച്ചാണ് വരനെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും എതിരേറ്റത്… …
6 വർഷം മുൻപ് ഷാജിയേട്ടന്റെ മകൻ +2 ന് പഠിക്കുന്ന സമയം കൂടെ പഠിക്കുന്ന പെൺകുട്ടിയോട് തോന്നിയ പ്രണയംആണ് രണ്ട് പേരെയും നാടുവിടാൻ പ്രേരിപ്പിച്ചത്… പെണ്ണ് വീട്ടുകാർ പോലീസിൽ പരാതി കൊടുത്തതിനെ തുടർന്ന്. രണ്ട് പേരെയും കോടതിയിൽ ഹാജരാക്കി.. പെണ്ണിന്റെ വീട്ടുകാർക്ക് അവളെ ആവശ്യമില്ലെന്ന് പറഞ്ഞതോടെ. ആ അച്ഛനും അമ്മയും രണ്ട് പേരും പ്രായപൂർത്തിയശേഷം വിവാഹം നടത്തികൊടുക്കാമെന്ന ഉത്തരവാദിത്വം ഏറ്റെടുത്തു ..
മകനെ ഹോസ്റ്റലിൽ നിർത്തി തുടർന്ന് പഠിക്കാനയച്ചു.. പെൺകുട്ടിയെ. സ്വന്തം വീട്ടിലും നിർത്തി… എന്നാൽ ഇതിനിടയിൽ മകൻ മറ്റൊരു പെണ്ണിനെ ഇഷ്ടപ്പെടുന്നു… എന്നറിഞ്ഞ ഷാജിയേട്ടൻ അവനെ തന്റെ കൂടെ ഗൾഫിൽ കൊണ്ട് പോയി .. കഴിഞ്ഞ വർഷം ലീവെടുത്ത് നാട്ടിൽ വന്ന മകൻ. മറ്റൊരു പെൺകുട്ടി യെ വിവാഹം ചെയ്യ്തു..
ഇതറിഞ്ഞ പിതാവ് മകനെ തള്ളി . മകനുള്ള സ്വത്തുക്കൾ. മകനെ സ്‌നേഹിച്ച് കാത്തിരുന്ന പെൺകുട്ടിയുടെ പേരിലെഴുതി.. കരുനാഗപ്പള്ളി സ്വദേശിയായ അജിത്തുമായ് ഇന്ന് 10 ,30 കോട്ടയം തിരുനക്കര ക്ഷേത്രത്തിൽ വച്ച്. വിവാഹം നടത്തി കൊടുക്കുകയും ചെയ്യ്തു…..
ഈ അച്ഛന്റെയും ,അമ്മയുടെയും നല്ല മനസ്സ് കാണാൻ ആ മകന് കഴിഞ്ഞില്ല… ഇവർക്ക് മകനെ കൂടാതെ 8 വയസ്സുള്ള ഒരു മകൾ ഉണ്ട്
നന്ദി ബിനുവേട്ടാ… ഇത്തരം മനുഷ്യ സ്‌നേഹികളെ കാണിച്ചു തന്നതിന്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here