Advertisement

ഡാമുകൾ തുറന്നതാണ് പ്രളയത്തിന് കാരണമെന്ന അമിക്കസ് ക്യൂറിയുടെ നിരീക്ഷണം വിഡ്ഢിത്തം; ഡാം സുരക്ഷാ അതോറിറ്റി ചെയർമാൻ

May 21, 2019
Google News 1 minute Read

ഡാമുകൾ തുറന്നതാണ് കേരളത്തിൽ പ്രളയത്തിന് കാരണമായതെന്ന അമിക്കസ് ക്യൂറിയുടെ നിരീക്ഷണം വിചിത്രവും വിഡ്ഢിത്തവുമെന്ന് ഡാം സുരക്ഷാ അതോറിറ്റി ചെയർമാൻ ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ. ഡാമുകൾ തുറന്നു വിട്ടാണ് ജനങ്ങളെ കൊന്നത് എന്ന് പറയുന്നത് വെറും വിഡ്ഢിത്തം മാത്രമാണെന്നും ഡാമുകളിൽ വെള്ളം തടഞ്ഞു നിർത്തിയതിനാലാണ് ഇതിലും വലിയ ദുരന്തം ഒഴിവായതെന്നും അദ്ദേഹം പറഞ്ഞു. ചെറുതോണി അണക്കെട്ടിലെ പരിശോധനക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also; പ്രളയം; അമിക്കസ് ക്യൂറി റിപ്പോർട്ട് തള്ളി സർക്കാർ, ജുഡീഷ്യൽ അന്വേഷണം ആവശ്യമില്ലെന്നും സത്യവാങ്മൂലം

ഡാമിന്റെ നില തൃപ്തികരമാണെന്നും ഡാം സുരക്ഷിതമാണെന്നും ഡാം സുരക്ഷാ അതോറിറ്റി സംഘം വിലയിരുത്തി.ഇടുക്കി അണക്കെട്ടിന്റെ ഗാലറി, ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ എന്നിവ സംഘം പരിശോധിച്ചു. വിശദമായ പരിശോധനക്ക് ശേഷം ഇടുക്കി അണക്കെട്ടിന്റെ സ്ഥിതി സുരക്ഷിതമാണെന്ന് സംഘം വിലയിരുത്തി. മലങ്കര, കുളമാവ് ഡാമുകളിലും ഡാം സുരക്ഷാ അതോറിറ്റി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here