Advertisement

നീലേശ്വരം സ്‌കൂൾ ആൾമാറാട്ടം; സ്‌ക്കൂളിനെ സമൂഹത്തിന് മുന്നിൽ അപകീർത്തിപ്പെടുത്താൻ സമീപത്തെ മാനേജ്‌മെന്റ് സ്‌ക്കൂളുകൾ ശ്രമിക്കുന്നതായി ആരോപണം

May 21, 2019
Google News 1 minute Read

കോഴിക്കോട് നീലേശ്വരം സ്‌ക്കൂളിലെ ആൾമാറാട്ടത്തിന്റെ പശ്ചാത്തലത്തിൽ നീലേശ്വരം സ്‌ക്കൂളിനെ സമൂഹത്തിന് മുന്നിൽ അപകീർത്തിപ്പെടുത്താൻ സമീപത്തെ മാനേജ്‌മെന്റ്
സ്‌ക്കൂളുകൾ ശ്രമിക്കുന്നതായി ആരോപണം. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ അധ്യായന വർഷത്തെക്കാൾ ഈ വർഷം അഡ്മിഷൻ കുറഞ്ഞതായും പി.ടി.എ ഭാരവാഹികൾ 24 നോട് പറഞ്ഞു.

വിവാദമായ നീലേശ്വരം സ്‌ക്കൂളിലെ പരിക്ഷാ ആൾമാറാട്ട സംഭവത്തെ തുടർന്ന് സമീപത്തെ മാനേജ്‌മെന്റ് സ്‌ക്കൂളുകൾ നീലേശ്വരം സക്കൂളിനെ സമൂഹത്തിന് മുന്നിൽ അപകീർത്തിപ്പെടുത്താൻ ശ്രമം നടത്തുന്നതായി സ്‌ക്കൂളിലെ പി.ടി.എ ഭാരവാഹികൾ. വീടുകൾ തോറും കയറി ഇറങ്ങി മാനേജ്‌മെന്റ് സ്‌കൂൾ പ്രതിനിധികൾ വിദ്യാർത്ഥികളെ നിലേശ്വരം സ്‌ക്കൂളിലേക്ക് അയക്കരുതെന്നും ,അവിടെ നിരവധി പ്രശ്‌നങ്ങൾ ഉണ്ട് എന്ന തരത്തിൽ അപവാധ പ്രചരണങ്ങൾ നടത്തുകയാണെന്നും പിടിഎ ഭാരവാഹികൾ 24 നോട് പറഞ്ഞു .

Read Also : നീലേശ്വരം സ്‌കൂളിലെ പരീക്ഷ ക്രമക്കേട്; അന്വേഷണം ആവശ്യപ്പെട്ട് ഹയർ സെക്കണ്ടറി ഡയറക്ടർ ഡിജിപിക്കു പരാതി നൽകി

കഴിഞ്ഞ ദിവസം സ്‌കൂളിൽ ചേർന്ന പി.ടി.എ ,അധ്യാപക യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യുകയും ഇത്തരം പ്രചരണങ്ങളെ ഒറ്റക്കെട്ടായി നേരിടാനും തീരുമാനിച്ചിരുന്നു. അതെ സമയം അടുത്ത വർഷം +2 വിലേക്ക് എത്തുന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെ ആശങ്ക അകറ്റാനായി ഉടനെ അവരുടെ യോഗവും വിളിച്ച് ചേർക്കും. സംഭവത്തിൽ പ്രതികളായ മൂന്ന് അധ്യാപകർ ഇപ്പേഴും ഒളിവിലാണ് .രണ്ട് മൂന്നും പ്രതികളായ .പരീക്ഷ എഴുതിയ നിഷാദ് വി.മുഹമ്മദ് ,പരീക്ഷ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടും ചേന്ദമംഗലൂർ എച്ച്.എസ്.എസ് അധ്യാപകനായ പി കെ ഫൈൽ എന്നിവരുടെ മുൻകൂർ ജാമ്യ അപേക്ഷ കോടതി 23 ന് പരിഗണിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here