Advertisement

മിമിക്രി കലാകാരൻ റഫീഖ് മാത്തോട്ടം കുഴഞ്ഞു വീണു മരിച്ചു

May 21, 2019
Google News 0 minutes Read
mimicry artist rafeeq mathottam passes away

കല്യാണ സദസ്സിൽ കലാപരിപാടിക്കിടെ മിമിക്രി കലാകാരൻ കുഴഞ്ഞു വീണു മരിച്ചു. റഫീഖ് മാത്തോട്ടം (46 )ആണ് ഇന്നലെ രാത്രി തിരുവണ്ണൂരിൽ പരിപാടിക്കിടെ കുഴഞ്ഞു വീണത്. ഉടനെ പിവി എസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടെലിവിഷൻ ചാനലുകളിലും വേദികളിലും മിമിക്രിയും ഗാനമേളയും നടത്തുന്ന റഫീഖ് കാലിക്കറ്റ്‌സൂപ്പർ ജോക്‌സ്, കൊച്ചിൻ പോപ്പിൻസ്, തൃശൂർ തൈക്ലോൺ എന്നീ ട്രൂപ്പുകളിൽ അംഗമായിരുന്നു.

പരേതനായ ചക്കുംകടവ് എൻഎസ് മുഹമ്മദ് എന്ന മാനുവിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ ഫഹ് മിത. മക്കൾ ഇനായത്ത്, തമീം. 11.30 ന് മാത്തോട്ടം എസ് പി ഹാളിൽ പൊതുദർശനത്തിന് ശേഷം മൃതദേഹം 12.30 മാത്തോട്ടം ഖബർസ്ഥാനിൽ സംസ്‌കരിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here