ഹെലികോപ്റ്റർ തകർന്ന് വീണ് 7 പേർ മരിച്ച സംഭവം; വ്യോമസേനയുടേത് ഗുരുതര പിഴവെന്ന് കണ്ടെത്തൽ

ഹെലികോപ്റ്റർ തകർന്ന് വീണ് ഏഴ് പേർ മരിച്ച സംഭവത്തിൽ വ്യോമസേന നടത്തിയത് ഗുരുതര പിഴവെന്ന് കണ്ടെത്തൽ. സംഭവത്തെ തുടർന്ന് ശ്രീനഗർ എയർബേസിലെ എയർ ഓഫീസർ കമാൻഡിംഗിനെ ഉൾപെടെ 6 ഉദ്യോഗസ്ഥർക്കെതിരെ നടപടി കൈകൊണ്ടു. ഹെലിക്കോപ്റ്ററിനെതിരെ പാക്ക് ഡ്രോൺ ആണെന്ന് തെറ്റിദ്ധരിച്ച് വ്യോമസേന വെടിവച്ചത് നടപടി ക്രമങ്ങൾ പാലിക്കാതെയാണെന്നാണ് റിപ്പോർട്ട്.

ബലാക്കോട് ആക്രമണത്തിനു ശേഷം ഫെബ്രുവരി 27 നാണ് പാക്ക് ഡ്രോൺ ആണെന്ന് തെറ്റിദ്ധരിച്ച് ഇന്ത്യൻ ഹെലിക്കോപ്റ്റർ വ്യോമസേന വെടിവച്ച് വീഴ്ത്തുന്നത്. ഹെലികോപ്റ്റിന്റെ സാങ്കേത്തിക തകരാർ മൂലമാണ് തകർന്ന് വീണതെന്ന് ആദ്യം സംശയിച്ചിരുന്നതെങ്കിലും പിന്നീട് ഇന്ത്യൻ കൈവശമുള്ള ഇസ്രായേൽ നിർമ്മിത സ്‌പൈഡർ മിസൈൽ ആക്രമണമാണ് തകർച്ചക്ക് കാരണം എന്ന് കണ്ടെത്തുകയായിരുന്നു.

അന്വേഷണത്തിൽ വ്യോമസേന ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്നാണ് ശ്രീനഗർ എയർബേസിലെ എയർ ഓഫീസർ കമാൻഡിംഗിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നത്. ഇതോടൊപ്പം മറ്റ് അഞ്ച് ഉദ്യോഗസ്ഥർക്കെതിരേയും നടുപടി കൈകൊണ്ടതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ക്രിമിനൽ നടപടിയും കൈകൊണ്ടേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top