Advertisement

സിസ്റ്റർ ലിനിയുടെ ഓർമ്മകൾക്ക് ഇന്ന് ഒരു വയസ്സ്

May 21, 2019
Google News 1 minute Read

നിപാ വൈറസിനെതിരെ ധീരതയൊടെ പൊരുതി ജീവൻ വെടിഞ്ഞ സിസ്റ്റർ ലിനിയുടെ ഓർമ്മകൾക്ക് ഇന്ന് ഒരു വയസ്സ് .സ്വജീവൻ തെജിച്ച് രോഗികളെ പരിചരിച്ച് മാലാഖയെന്ന പേര് അന്വർത്ഥമാക്കിയ ലിനിയുടെ ഓർമ്മകൾ കെടാതെ ഹൃദയത്തിലേറ്റു വാങ്ങിക്കഴിഞ്ഞു ഓരോ മലയാളികളും.

സിസ്റ്റർ ലിനി മലയാളികളുടെയുള്ളിൽ ഇന്നും ഒരു വിങ്ങലാണ്. കേരളത്തിൽ ഭീതി പടർത്തിയ നിപ്പ വൈറസ് ബാധിതരെ പരിചരിച്ച് മരണപ്പെട്ട ലിനി ആത്മാർത്ഥത ആതുര സേവനത്തിന്റെ മാതൃകയാണ് . ലിനിയുടെ ഓർമ്മകൾക്ക് ഒരു വയസ്സാകുമ്പോൾ ഈ കഴിഞ്ഞ നാളുകൾ അത്രയും ലിനിയുടെ കൈയ്യ് പടയിൽ എഴുതിയ കത്തും അതിലെ വരികളും ഇന്നും മലയാളികകളുടെ മനസ്സിൽ മായാതെ നിൽക്കുന്നു. ആത്മാർത്ഥതയുടേയും സേവനസന്നദ്ധതയുടേയും ത്യാഗത്തിന്റേയും പ്രതീകമാണ് ഈ ‘ഭൂമിയിലെ മാലാഖ.

Read Also : ഭയത്തിന്റെ, പോരാട്ടത്തിന്റെ, അതിജീവനത്തിന്റെ കഥ; നിപാ ഓർമ്മപ്പെടുത്തി വൈറസ് ട്രെയിലർ

പനിയുമായി എത്തിയ സാബിത്തിനെ ശുശ്രൂഷിക്കുമ്പോൾ ലിനി ഒരിക്കൽപ്പോലും കരുതിയിരുന്നില്ല, ഇത് തന്റെ ജീവനും അപഹരിക്കാൻ പോവുകയാണെന്ന്. പരിചരിച്ച സാബിത്ത് മരണപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ ലിനിയും മരണത്തിനു കീഴടങ്ങി.ഡോക്ടർമാരും നഴ്‌സുമാരും മറ്റു ജീവനക്കാരുമൊക്കെയടങ്ങുന്ന ആരോഗ്യമേഖലയുടെ ത്യാഗനിർഭരമായ സേവനം ഓർമ്മിക്കപ്പെടാനും ആദരിക്കപ്പെടാനും സ്വന്തം ജീവനർപ്പിച്ച് ലിനി നിമിത്തമായി.

പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയും ജീവനു തുല്യം സ്‌നേഹിച്ച തന്റെ ഭർത്താവിനെയും അവസാനമായി ഒരു നോക്ക് കാണാൻ പോലും കഴിയാതെയാണ് ലിനി യാത്രയായത്. കണ്ണു നനയിച്ച ജീവിതത്തെ ആദരിച്ച് ലിനിയുടെ കുടുംബത്തെ സർക്കാർ ഏറ്റെടുത്തു. ഗൾഫിലെ ജോലി നഷ്ടമായ സജീഷിന് ആരോഗ്യവകുപ്പിൽ ജോലി നൽകി.

അമ്മ ജോലിക്ക് പോയിരിക്കുകയാണെന്നും മടങ്ങിവരുമെന്നുമുള്ള പ്രതീക്ഷയിലാണ് ഇന്നും ആറ് വയസ്സുകാരനായ ഋഥിലും മൂന്ന് വയസുകാരനായ സിദ്ധാർത്ഥും. വർഷം ഒന്ന് കടന്നുപോകുമ്പോൾ നൊമ്പരമാർന്ന നീറ്റലായി മാറുകയാണ് ലിനി എന്ന മാലാഖ ഈ കുടംബത്തിനും ഒപ്പം കേരളത്തിനും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here