ഭയത്തിന്റെ, പോരാട്ടത്തിന്റെ, അതിജീവനത്തിന്റെ കഥ; നിപാ ഓർമ്മപ്പെടുത്തി വൈറസ് ട്രെയിലർ

നിപാ പനിക്കാലത്തിന്റെ ഭീതിജനകമായ നാളുകൾ ഓർമ്മപ്പെടുത്തി വൈറസ് ട്രെയിലർ. ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രത്തിൽ പാർവതി, ടൊവിനോ തോമസ്, ആസിഫ് അലി, രേവതി, ഇന്ദ്രജിത്ത്, ജോജു ജോർജ്, ദിലീഷ് പോത്തൻ, സൗബിൻ ഷാഹിർ തുടങ്ങി നീണ്ട താരനിര തന്നെ അണിനിരക്കുന്നുണ്ട്.
നിപാ പനിക്കാലത്ത് കോഴിക്കോട് ജനത അനുഭവിച്ച ഭീതിയും, പരിഭ്രാന്തിയുമെല്ലാം ട്രെയിലറിലൂടെ കാണാം. റിമ കല്ലിങ്കലാണ് ചിത്രത്തിൽ നിപാ പനിക്കാലത്ത് മരിച്ച സിസ്റ്റർ ലിനിയുടെ വേഷം കൈകാര്യം ചെയ്യുന്നത്. രേവതിയാണ് ആരോഗ്യമന്ത്രിയായി വേഷമിടുന്നത്.
മുഹ്‌സിൽ പെരാരി, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം. ഷൈജു ഖാലിദാണ് അഡീഷ്ണൽ സിനിമാറ്റോഗ്രഫി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here