Advertisement

കേരളം ആർക്കൊപ്പം? എക്‌സിറ്റ് പോളിന് ശേഷം ട്വന്റിഫോറിന്റെ പ്രവചനം

May 21, 2019
Google News 0 minutes Read

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഒരു ദിവസം ബാക്കിനിൽക്കെ കേരളം ആർക്കൊപ്പമെന്ന് പ്രവചിച്ച് ട്വന്റിഫോർ. എക്‌സിറ്റ് പോളിന് ശേഷമുള്ള സമഗ്രവും ശാസ്ത്രീയവുമായി വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ട്വന്റിഫോർ പ്രവചനം നടത്തുന്നത്. ട്വന്റിഫോറിന്റെ റിപ്പോർട്ടർമാർ ഓരോ മണ്ഡലങ്ങളിൽ നിന്നും ശേഖരിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ ഏതൊക്കെ മണ്ഡലങ്ങളിൽ ഏതൊക്കെ വിഷയങ്ങളാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിർണ്ണായകമായത്?, ഫലപ്രഖ്യാപനം വരുമ്പോൾ ഏതൊക്കെ വിഷയങ്ങളാണ് ചർച്ച ചെയ്യപ്പെടാൻ പോകുന്നത്? ശബരിമല ഏതൊക്കെ മണ്ഡലങ്ങളിൽ പ്രതിഫലിച്ചു, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം യുഡിഎഫിന് ഗുണം ചെയ്‌തോ?, ആർക്കൊക്കെയാണ് ജയസാധ്യത തുടങ്ങിയ കാര്യങ്ങളാണ് ട്വന്റിഫോർ പരിശോധിച്ച് പ്രവചിക്കുന്നത്.

ഈ തെരഞ്ഞെടുപ്പിൽ എന്തൊക്കെ വിഷയങ്ങളാണ് നിർണ്ണായകമായത് എന്ന ചോദ്യമാണ് ട്വന്റിഫോർ പ്രധാനമായും ജനങ്ങൾക്ക് മുന്നിൽവെച്ചത്. അതിൽ ഏറ്റവും അധികം ഉയർന്നു കേട്ടത് ശബരിമല യുവതീ പ്രവേശന വിഷയം തന്നെയാണ്. ശബരിമല പ്രധാനമായും പ്രതിഫലിച്ചത് തിരുവനന്തപുരം, പത്തനംതിട്ട, മാവേലിക്കര, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട് എന്നിങ്ങനെ എട്ട് മണ്ഡലങ്ങളിലാണ്. ജനങ്ങളുടെ പ്രതികരണങ്ങളിൽ നിന്നുമാണ് ഈ നിഗമനത്തിൽ ട്വന്റിഫോർ എത്തിയത്.

രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥ്വം കൊണ്ട് ശ്രദ്ധേയമായ വയനാട്. രാഹുൽ വയനാട്ടിൽ എത്രത്തോളം സ്വാധീനം ചെലുത്തി, മറ്റ് ഏതൊക്കെ മണ്ഡലങ്ങളിൽ അത് പ്രതിഫലിച്ചു തുടങ്ങിയ കാര്യങ്ങളാണ് ട്വന്റിഫോർ പരിശോധിച്ചത്. എട്ടു മണ്ഡലങ്ങളിൽ രാഹുലിന്റെ സ്ഥാനാർത്ഥിത്വം നിർണ്ണായകമാകുമെന്നാണ് ട്വന്റിഫോർ കണ്ടെത്തിയത്. കാസർഗോഡ്, കണ്ണൂർ, വടകര, കോഴിക്കോട്, വയനാട്, മലപ്പുറം, പൊന്നാനി, ഇടുക്കി എന്നീ മണ്ഡലങ്ങളിലാണ് രാഹുലിന്റെ സ്ഥാനാർത്ഥിത്വം പ്രതിഫലിക്കുക.


ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here