വെള്ളക്കരം ഇനി ഓൺലൈനായി അടക്കാം; പുതിയ സംവിധാനവുമായി വാട്ടർ അതോറിറ്റി

വെള്ളക്കരവും ഇനി ഓൺലൈനായി അടക്കാം. ഇതിനായി പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് വാട്ടർ അതോറിറ്റി. ‘ക്വിക്ക് പേ’ എന്നാണ് വെബ്‌സൈറ്റിന്റെ പേര്. ഇതിലൂടെ ആർക്കും എവിടെയിരുന്നും വെള്ളക്കരം അടക്കാം.
www.epay.kwa.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി കൺസ്യൂമർ നമ്പറും കൺസ്യൂമർ ഐഡിയും ഉപയോഗിച്ചും, അതുമല്ലെങ്കിൽ വാട്ടർ അതോറിറ്റി ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറുകൾ ഉപയോഗിച്ചും ഇനി മുതൽ വാട്ടർ ബില്ലുകൾ അതിവേഗം അടക്കാം. ഇതേ വിവരങ്ങൾ ഉപയോഗിച്ച് തന്നെ ബില്ലിന്റെ വിശദാംശങ്ങളും അറിയാം.
Read Also : സൗദി; സ്വകാര്യ മേഖലയിലെ മുഴുവൻ ജോലിക്കാരുടെയും തൊഴിൽ കരാർ ഓൺലൈൻ വഴിയാക്കും
ബിൽ അടച്ച രസീത് മൊബൈലിലും ഇ മെയിലിലും ലഭിക്കും. ഇത് പ്രിന്റ് ചെയ്ത് സൂക്ഷിക്കാം. മുമ്പ് ാേൺലൈൻ പേയ്‌മെന്റിന് ആവശ്യമായിരുന്ന വൺ ടൈം രജിസ്‌ട്രേഷൻ, യൂസർ നെയിം, യുസർ ഐഡി എന്നിവ പുതിയ സംവിധാനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here