Advertisement

കാസർകോട് പെരിയയിൽ രണ്ടു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

May 22, 2019
Google News 0 minutes Read

കാസർകോട് ജില്ലയിലെ പെരിയ, കല്യോട്ട് ടൗണുകളുടെ 500 മീറ്റർ ചുറ്റളവിൽ ജില്ലാ കളക്ടർ  രണ്ടു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാവിലെ 8 മുതൽ വെള്ളിയാഴ്ച രാത്രി 8 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ജില്ലാ കളക്ടർ ഡോ.ഡി സജിത് ബാബു അറിയിച്ചു.

നേരത്തെ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സ്ഥലമാണ് കാസർകോട് ജില്ലയിലെ പെരിയ. രാഷ്ട്രീയ സംഘർഷങ്ങളുണ്ടാകാനുള്ള സാധ്യത മുൻനിർത്തിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here