ആൻഡ്രോയ്ഡ് ആപ്പുകളെല്ലാം പ്രവർത്തിക്കും; വാവെയുടെ സ്വന്തം ഒഎസ് ഉടൻ പുറത്തിറങ്ങും

ഗൂഗിൾ ആൻഡ്രോയ്ഡ് ലൈസൻസ് റദ്ദാക്കിയ വാവെയ് തങ്ങളുടെ സ്വന്തം ഒഎസ് ഉടൻ പുറത്തിറക്കുമെന്ന് റിപ്പോർട്ട്. ആൻഡ്രോയ്ഡ് ആപ്പുകളെല്ലാം പ്രവർത്തിക്കുന്ന തരത്തിലുള്ള ഒഎസ് ആവും വാവെയ് പുറത്തിറക്കുക. 2012ൽ നിർമ്മാണം തുടങ്ങിയ ഒഎസ് അണ് ഇപ്പോൾ പുറത്തിറങ്ങുന്നത്.

അടുത്ത വർഷത്തോടെയാവും ഒഎസ് പുറത്തിറങ്ങുക. മൊബൈൽ ഫോൺ, ടാബ്‌ലറ്റ്, കമ്പ്യൂട്ടർ, ടിവി, കാർ തുടങ്ങി വാവെയുടെ എല്ലാ ഉപകരണങ്ങളിലും പ്രവർത്തിക്കാൻ കഴിയുന്ന തരത്തിലാവും ഈ ഒഎസ്. എന്നാൽ, പുതിയ ഒഎസ് ചൈനീസ് മാർക്കറ്റിൽ മാത്രമാകും ഇറക്കുകയെന്നും പ്രശ്നം പരിഹരിക്കാൻ ഗൂഗിളുമായി ചർച്ചകൾ നടക്കുകയാണെന്നും മറ്റു ചില റിപ്പോർട്ടുകളുമുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More