റാക്കിറ്റിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്

സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ ക്രൊയേഷ്യൻ മിഡ്ഫീൽഡർ ഇവാൻ റാക്കിറ്റിച്ച് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കെന്ന് റിപ്പോർട്ട്. ഡച്ച് ക്ലബ് അയാക്സ് ആംസ്റ്റർഡാം യുവതാരം ഫ്രാങ്ക് ഡിയോങ്ങിൻ്റെ ബാഴ്സയിലേക്കുള്ള വരവും ഹെരേര യുണൈറ്റഡിൽ നിന്നുള്ള ഹെരേരയുടെ പോക്കുമാണ് റാക്കിറ്റിച്ചിൻ്റെ കൂടുമാറ്റത്തിന് കളമൊരുങ്ങുന്നത്. 55 മില്ല്യൻ യൂറോയാണ് ബാഴ്സ താരത്തിനു വിലയിട്ടിരിക്കുന്നത്.
കഴിഞ്ഞ അഞ്ച് സീസണുകളിലായി ബാഴ്സലോണയുടെ താരമാണ് റാക്കിറ്റിച്ച്. മധ്യനിരയിൽ അനുഭവജ്ഞാനമുള്ള ഒരു താരത്തെ നോക്കുന്ന യുണൈറ്റഡ് കോച്ച് ഒലേ ഗണ്ണർ റാക്കിറ്റിച്ചിനെ എങ്ങനെയും ടീമിലെത്തിക്കാൻ ശ്രമിക്കുകയാണ്. ക്ലബിൽ ഫ്രഞ്ച് താരം പോൾ പോഗ്ബയുടെ ഭാവിയെപ്പറ്റി ഉറപ്പില്ലാത്തതും റാക്കിറ്റിച്ചിനെ വാങ്ങുന്നതിൽ ഒലേയ്ക്ക് പ്രചോദനമാകും.
നേരത്തെ, മുൻ യുണൈറ്റഡ് മാനേജർ ജോസ് മൊറീഞ്ഞോയും റാക്കിറ്റിച്ചിനെ ടീമിലെത്തിക്കാൻ ശ്രമിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here