നടിയെ ആക്രമിച്ച കേസ്; ഹർജി പരിഗണിക്കുക ജൂലൈ മൂന്നിന് ശേഷം

നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം വേണമെന്ന പ്രതി ദിലീപിന്റെ അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുള്ള ഹർജിയിൽ തീരുമാനമായ ശേഷം മാത്രമേ നടപടിയുണ്ടാകൂ. ജൂലൈ മൂന്നിന് ശേഷം ഹർജി പരിഗണിക്കും.
കേസുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി പരിഗണിക്കുന്നതിനാലാണ് ദിലീപിന്റെ അപ്പീൽ ഹൈക്കോടതി മാറ്റി വച്ചത്. സുപ്രീം കോടതിയിൽ കേസെത്തുന് ജൂലൈ മൂന്നിന് ശേഷം ദിലീപിന് വേണമെങ്കിൽ വാദം കേൾക്കാൻ അപേക്ഷ നൽകാം. ഇതിനിടെ അന്വേഷണ ഏജൻസിയെ തീരുമാനിക്കേണ്ടത് പ്രതിഭാഗമല്ലെന്ന് വാദം കേൾക്കലിനിടെ കോടതി പറഞ്ഞു. അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പ്രതികൾ തീരുമാനിക്കുന്ന സംഭവങ്ങളുണ്ട്. ഇത് അനുവദിക്കാനാവില്ല. ദിലീപ് സിനിമാനടനായതിനാലും അദ്ദേഹത്തിന്റെ സ്വഭാവവും കൊണ്ടാണ് മാധ്യമങ്ങൾ പിന്തുടരുന്നതെന്നും കോടതി പറഞ്ഞു.
Read Also : നടിയെ ആക്രമിച്ച കേസ്; വിചാരണക്ക് സ്റ്റേ
കേസിലെ അന്വേഷണം തൃപ്തികരമാണെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. തനിക്കെതിരായ കേസ് നിലനിൽക്കില്ലെന്നുണ്ടെങ്കിൽ കേസ് റദ്ദാക്കാൻ ഹർജി നൽകുകയല്ലേ വേണ്ടതെന്നും കോടതി ദിലീപിനോട് ചോദിക്കുകയുണ്ടായി. നിലവിൽ കേസിന്റെ വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here